Ireland

സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സ് അരങ്ങേറ്റവും നൃത്തസെമിനാറും ഒക്ടോബർ 31, നവംബർ 1 തീയതികളിൽ: മുഖ്യാതിഥി നടൻ ശ്രീ വിനീത്

ഡബ്ലിൻ : സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സിന്റെ ആദ്യ ബാച്ച് അരങ്ങേറ്റം ‘സംസ്കൃതി 2022’,  ഒക്ടോബർ 31 തിങ്കളാഴ്ച നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. വൈകുന്നേരം 4 മുതൽ 7വരെ റ്റാല ചർച്ച് ഓഫ് സയന്റോളജി ഓഡിറ്റോറിയത്തിൽ ആണ് പരിപാടികൾ.

ഗുരു  സപ്ത രാമൻ നമ്പൂതിരിയുടെ  ശിക്ഷണത്തിൽ കഴിഞ്ഞ 5 വർഷമായി ഭരതനാട്യം അഭ്യസിക്കുന്ന 10 വിദ്യാർത്ഥിനികളാണ്  അരങ്ങേറുന്നത്. 3 വയസ്സ് മുതൽ നൃത്തം അഭ്യസിക്കുന്ന കുമാരി സപ്ത രാമൻ, ഇന്ത്യയിലും,അയർലാൻഡിലും,  യൂറോപ്പിലുടനീളവും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഐറിഷ് പ്രസിഡന്റ്‌ Michael  D Higgins ന്റെ  വസതിയിലും,  ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയുടെ അയർലണ്ട് പര്യടന വേളയുൾപ്പെടെയുള്ള ഒട്ടനവധി പ്രശസ്ത വേദികളിലും തന്റെ അനായാസ നടനവൈഭവം പ്രദർശിപ്പിച്ച സപ്തയുടെ കലാസപര്യ പ്രശംസനീയമാണ്.

നടന മികവുകൊണ്ടും,  നാട്യമികവുകൊണ്ടും,  ശബ്ദമികവുകൊണ്ടും,  മലയാളി മനസ്സിൽ 1986 മുതൽ കലോത്സവ വേദികളിലും, നഖക്ഷതങ്ങൾ, സർഗ്ഗം, കാബൂളിവാല തുടങ്ങി ഒറ്റു വരെ എത്തി നിൽക്കുന്ന 180ഇൽ പരം ഇന്ത്യൻ ചിത്രങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ വിനീത് രാധാകൃഷ്ണൻ മുഖ്യാതിഥി സ്ഥാനം അലങ്കരിക്കും. പരിപാടികൾക്ക് മറ്റേകാൻ ശ്രീ വിനീത്  ഒരു നൃത്ത പ്രകടനം കാഴ്ചവയ്ക്കുന്നതാണ്.

തുടർന്ന് നവംബർ 1 ചൊവ്വാഴ്ച രാവിലെ 10:30 മുതൽ 12:30വരെ റ്റാല ചർച്ച് ഓഫ്  സയന്റോളജി ഓഡിറ്റോറിയത്തിൽ വെച്ചു ശ്രീ വിനീത് നയിക്കുന്ന ഭരതനൃത്തം ‘നാട്യരംഭം’ നൃത്ത സെമിനാർ  ഉണ്ടായിരിക്കുന്നതാണ്.  നാട്യശാസ്ത്രം ആവശ്യപ്പെടുന്ന അടിസ്ഥാനപരമായ ആകാര പരിശീലനങ്ങളുടെ ഒരു ആമുഖം ആണ് സെമിനാർ വിഷയം. പദ്മശ്രീ, പദ്മഭൂഷൺ ശ്രീമതി പദ്മ സുബ്രമണ്യം പുനരാവിഷ്കരിച്ച ബോധനശാസ്ത്രത്തിൽ പരാമർശിക്കുന്ന ആകാര പരിശീലന അധ്യായങ്ങൾ ആയിരിക്കും സെമിനാറിൽ ഉൾപ്പെടുത്തുന്നത്.

ശ്രീമതി പദ്മ സുബ്രഹ്മണ്യത്തിന്റെ ശിഷ്യനിൽ നിന്നും നേരിട്ട് ക്ലാസുകൾ നേടാനുള്ള അസുലഭ അവസരം ആണ്  ഡബ്ലിനിൽ ഒരുങ്ങുന്നത്.

Eventbrite വെബ്സൈറ്റിൽ സൗജന്യ പ്രവേശന പാസുകൾ മുൻ‌കൂർ  ബുക്ക്‌ ചെയ്യാവുന്നതാണ്.  അയർലാൻഡിലെ എല്ലാ നൃത്താസ്വാദകരുടെയും നിറഞ്ഞ  സാന്നിധ്യം സാദരം  ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടാം.

087 781 8318
0833715000
0877647788

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

Sub Editor

Recent Posts

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

2 hours ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

3 hours ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

19 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

21 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

22 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

22 hours ago