Ireland

സോഷ്യൽ സ്പേസ് അയർലണ്ട് ഒരുക്കുന്ന “INDIA FEST” ഓഗസ്റ്റ് 24ന് ഡബ്ലിനിൽ

ഇന്ത്യൻ പൈതൃകവും സാംസ്കാരിക തനിമയും വിളിച്ചോതുന്ന അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സംഗമമായ INDIA FEST ഓഗസ്റ്റ് 24, ശനിയാഴ്ച നടക്കും. Social Space Ireland ന്റെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഡബ്ലിനിലെ Cabinteelyലെ Kilbogget Park ലാണ് പരിപാടികൾ നടക്കുക. രാവിലെ 10. 30ന് കായിക മത്സരങ്ങളോടെ ഫെസ്റ്റിന് തുടക്കമാകും. ജോർജിയ , ബ്രസീൽ , സ്ലോവാക്കിയ , പെറു , ഫിലിപിനോസ് , മലേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നും കലാ- സാംസ്കാരിക പരിപാടികൾ മേളയിൽ അരങ്ങേറും. ഫെസ്റ്റിൽ പ്രവേശനവും പാർക്കിങ്ങും സൗജന്യമാണ്. പബ്ലിക് ട്രാൻസ്‌പോർട്ട് വഴിയും വേദിയിൽ എത്താം.

ഉച്ചയ്ക്ക് 2 മണിക്ക് Cathaoirleach, കൗൺസിലർ Jim O’Leary മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ, മന്ത്രിമാർ,സെനറ്റർമാർ, കമ്മ്യൂണിറ്റി നേതാക്കൾ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയർ പങ്കെടുക്കും. ഇന്ത്യൻ സംസ്കാരം, പാചകരീതികൾ, വിനോദങ്ങൾ, കലാ, വിവിധ പാരമ്പര്യങ്ങൾ എന്നിവ പ്രാദേശിക ഐറിഷുകാർക്കും മറ്റും പരിചയപ്പെടുത്തുകയും, അവരെ ആഘോഷത്തിൽ പങ്കാളിയാക്കുവാനും ഫെസ്റ്റിലൂടെ അവസരം ഒരുക്കും.എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പരമ്പരാഗത കലാരൂപങ്ങളുടെ പ്രദർശനമാണ് ഫെസ്റ്റിൽ ഒരുങ്ങുന്നത്.

Georgian dance, Brazilian samba, Slovak folklore, Peruvian dance, Itik Itik Filipino Traditional Dance, Malaysian cultural performances എന്നിവ മേളയിൽ വേറിട്ട അനുഭവം സമ്മാനിക്കും. മറാട്ടി, കൊങ്കിണി, പഞ്ചാബി, ഗുജറാത്തി, രാജസ്ഥാനി, മധ്യപ്രദേശ്, ഒറീസ, ബംഗാളി, കന്നഡ, തമിഴ്, ആന്ധ്രാപ്രദേശ്, കേരളം, ഉത്തർപ്രദേശ് തുടങ്ങിയ ഒട്ടുമിക്ക ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കലാരൂപങ്ങൾ അവതരിപ്പിക്കും. മലയാള തനിമ നിറയുന്ന മെഗാ തിരുവാതിരയും, ത്രസിപ്പിക്കുന്ന ബോളിവുഡ് ഡാൻസ് ഷോയും, ഫാഷൻ ഷോയും, ഭംഗ്ര ബ്ലാസ്റ്റും ഫെസ്റ്റിന്റെ മാറ്റുക്കൂട്ടും. ക്രിക്കറ്റ്, അമ്പെയ്ത്ത്, തുടങ്ങിയ വിവിധ കായിക മത്സരങ്ങളും നടക്കും. കുട്ടികൾക്കായി വിവിധ കായിക ഇനങ്ങളിൽ സൗജന്യ വർക്ക്‌ഷോപ്പും സംഘടിപ്പിക്കും.

ഇന്ത്യൻ സംസ്ഥാനങ്ങളിലെ വൈവിധ്യ രുചികൾ വിളമ്പുന്ന ഫുഡ് കോർട്ടുകളും സന്ദർശകരുടെ മനം കവരുമെന്നത് ഉറപ്പാണ്. കുട്ടികൾക്ക് വിനോദത്തിനായി വിവിധ റൈഡുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന സാംസ്കാരിക പരിപാടികളും ഫെസ്റ്റിന്റെ മറ്റൊരു പ്രത്യേകതയാണ്. ഫെസ്റ്റിൽ പങ്കെടുക്കാൻ https://infest2024.eventbrite.ie എന്ന വെബ്സൈറ്റ് വഴി ഉടൻ രജിസ്റ്റർ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 089 980 3562

http://www.socialspaceire.ie/

http://www.indiafest.ie/

Newsdesk

Recent Posts

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക ഗാർഡ യൂണിറ്റ്

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…

12 hours ago

ആനന്ദ് ടി. വി. ഡയറക്ടർ ശ്രീകുമാറിന് വേൾഡ് മലയാളി കൗൺസിൽ പ്രവാസി രത്‌ന അവാർഡ്, രാജു കുന്നക്കാടിന് കലാരത്ന പുരസ്‌കാരം

ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…

16 hours ago

പൂർണമായ ഫീസ് ഇളവും 10,000 യൂറോ സ്റ്റൈപന്റും നേടി അയർലണ്ടിൽ പഠനം; ഇന്റർനാഷണൽ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് ഉറപ്പാക്കാം Just Right Consultancy വഴി

അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…

16 hours ago

ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…

1 day ago

മെട്രോലിങ്ക് നിർമ്മാണത്തിന് 8,000 തൊഴിലാളികളെ ആവശ്യം, വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവസരമെന്ന് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട്

അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…

2 days ago

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്തം ആർസിബിയ്ക്ക്

ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…

2 days ago