കേരളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ ശ്രീ എം ടി വാസുദേവൻ നായർക്ക് അയർലണ്ടിലെ പ്രമുഖ സാംസ്കാരിക സംഘടനയായ “മലയാള” ത്തിന്റെ ആദരാഞ്ജലികൾ.
2009-ൽ ‘മലയാളം’ സംഘടനയുടെ ക്ഷണം സ്വീകരിച്ച് വിദ്യാരംഭ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ശ്രീ എം ടി ഡബ്ലിനിൽ എത്തിയത്. ഏറെ ബഹുമാനത്തോടും ആദരവോടും കൂടിയാണ് അയർലണ്ടിലെ മലയാളികൾ അദ്ദേഹത്തെ സ്വീകരിച്ചതും, ആ മഹനീയ സാന്നിധ്യം അനുഭവിച്ചറിഞ്ഞതും. ഒരുപാടൊരുപാട് ഓർമ്മകൾ സമ്മാനിച്ചാണ് രണ്ടാഴ്ചക്കാലത്തെ സന്ദർശനത്തിനു ശേഷം അദ്ദേഹം മടങ്ങിപ്പോയത്.
‘മലയാളം’ സംഘടനയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ വിടവാങ്ങൽ വളരെ വേദനാജനകമാണ്. മലയാള സാഹിത്യത്തിനും സിനിമയ്ക്കും അമൂല്യ സംഭാവനകൾ നൽകിയ പ്രിയപ്പെട്ട എംടിക്ക് ‘മലയാള’ത്തിന്റെ പ്രണാമം. അയർലണ്ടിലെ മലയാളികളുടെ പേരിൽ എം ടി യുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി സംഘടനയുടെ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…
ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ…
ജനുവരി മാസത്തിലെ മലയാളം mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ…