അന്താരാഷ്ട്ര ഐടി സ്ഥാപനങ്ങൾ Donegalൽ പ്രവർത്തനം വിപുലീകരിക്കുന്നതിനാൽ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) വരും മാസങ്ങളിൽ 200 ലധികം തൊഴിലാളികളെ നിയമിക്കും. സൈബർ സുരക്ഷ, ഡാറ്റ അനലിറ്റിക്‌സ്, ക്ലൗഡ് കംപ്യൂട്ടിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിലാണ് പുതിയ നിയമനങ്ങൾ ഉണ്ടാകുക. Letterkennyലെ ആഗോള ഡെലിവറി കേന്ദ്രത്തിലാകും കൂടുതൽ തൊഴിലാളികളെ നിയമിക്കുക. 2001-ൽ ഡബ്ലിൻ ഓഫീസ് ആരംഭിച്ചതു മുതൽ ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ ടിസിഎസ് അയർലണ്ടിലാണ് പ്രവർത്തിക്കുന്നത്.
സൈബർ സുരക്ഷ, ക്ലൗഡ് സേവനങ്ങൾ, പ്രോജക്ട് മാനേജ്‌മെന്റ്, ഡാറ്റ അനലിറ്റിക്‌സ്, കസ്റ്റമർ സർവീസ്, ഐടി ഹെൽപ്പ്‌ഡെസ്‌ക് എന്നിവയുൾപ്പെടെ വിവിധ റോളുകളിലും വിഭാഗങ്ങളിലും ഉയർന്ന മൂല്യമുള്ള തൊഴിലവസരങ്ങൾ തങ്ങൾ സൃഷ്ടിക്കുകയാണെന്ന് Letterkennyലെ ടിസിഎസ് ഗ്ലോബൽ ഡെലിവറി സെന്റർ മേധാവി ആൻഡ്രിയ മക്‌ബ്രൈഡ് പറഞ്ഞു.ടിസിഎസിൽ കരിയർ സപ്പോർട്ടിങ്ങിലും വികസനത്തിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും തൊഴിലാളികൾക്ക് പ്രവർത്തിക്കാനുള്ള മികച്ച അന്തരീക്ഷമൊരുക്കാൻ ശ്രമിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
സമീപകാല ബിരുദധാരികൾ മുതൽ പരിചയസമ്പന്നരായ പ്രൊഫഷണലുകൾ വരെയുള്ള എല്ലാ തലങ്ങളിലുമുള്ള ഉദ്യോഗാർഥികളെ കമ്പനി റിക്രൂട്ട് ചെയ്യുന്നു. പുതിയ നിയമനങ്ങളിൽ താൽപ്പര്യമുള്ളവർക്കായി കമ്പനി ജൂലൈ 14 ന് Letterkennyലെ ആഗോള ഡെലിവറി സെന്ററിൽ കരിയർ ഓപ്പൺ ഈവനിംഗ് നടത്തുന്നുണ്ട്.
46 രാജ്യങ്ങളിലായി 5,90,000-ത്തിലധികം ആളുകളാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്. 2020-ൽ യുഎസ് ആസ്ഥാനമായുള്ള Prudential Financial Incന്റെ ഉപസ്ഥാപനമായ പ്രമെറിക്ക സിസ്റ്റംസ് അയർലണ്ടിനെ ടിസിഎസ് വാങ്ങി.തുടർന്ന് ലെറ്റർകെന്നിയിലെ മുൻ പ്രമേരിക്ക സൈറ്റിൽ TCS അതിന്റെ ആഗോള ഡെലിവറി സെന്റർ സ്ഥാപിച്ചു. ഏറ്റെടുക്കുന്ന സമയത്ത്, പ്രമെറിക്ക ഏകദേശം 1,500 പേർക്ക് ജോലി നൽകിയിരുന്നു
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…