gnn24x7

ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) Donegalൽ ഇരുന്നൂറിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കും

0
252
gnn24x7

അന്താരാഷ്ട്ര ഐടി സ്ഥാപനങ്ങൾ Donegalൽ പ്രവർത്തനം വിപുലീകരിക്കുന്നതിനാൽ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) വരും മാസങ്ങളിൽ 200 ലധികം തൊഴിലാളികളെ നിയമിക്കും. സൈബർ സുരക്ഷ, ഡാറ്റ അനലിറ്റിക്‌സ്, ക്ലൗഡ് കംപ്യൂട്ടിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിലാണ് പുതിയ നിയമനങ്ങൾ ഉണ്ടാകുക. Letterkennyലെ ആഗോള ഡെലിവറി കേന്ദ്രത്തിലാകും കൂടുതൽ തൊഴിലാളികളെ നിയമിക്കുക. 2001-ൽ ഡബ്ലിൻ ഓഫീസ് ആരംഭിച്ചതു മുതൽ ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ ടിസിഎസ് അയർലണ്ടിലാണ് പ്രവർത്തിക്കുന്നത്.

സൈബർ സുരക്ഷ, ക്ലൗഡ് സേവനങ്ങൾ, പ്രോജക്ട് മാനേജ്‌മെന്റ്, ഡാറ്റ അനലിറ്റിക്‌സ്, കസ്റ്റമർ സർവീസ്, ഐടി ഹെൽപ്പ്‌ഡെസ്‌ക് എന്നിവയുൾപ്പെടെ വിവിധ റോളുകളിലും വിഭാഗങ്ങളിലും ഉയർന്ന മൂല്യമുള്ള തൊഴിലവസരങ്ങൾ തങ്ങൾ സൃഷ്ടിക്കുകയാണെന്ന് Letterkennyലെ ടിസിഎസ് ഗ്ലോബൽ ഡെലിവറി സെന്റർ മേധാവി ആൻഡ്രിയ മക്‌ബ്രൈഡ് പറഞ്ഞു.ടിസിഎസിൽ കരിയർ സപ്പോർട്ടിങ്ങിലും വികസനത്തിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും തൊഴിലാളികൾക്ക് പ്രവർത്തിക്കാനുള്ള മികച്ച അന്തരീക്ഷമൊരുക്കാൻ ശ്രമിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

സമീപകാല ബിരുദധാരികൾ മുതൽ പരിചയസമ്പന്നരായ പ്രൊഫഷണലുകൾ വരെയുള്ള എല്ലാ തലങ്ങളിലുമുള്ള ഉദ്യോഗാർഥികളെ കമ്പനി റിക്രൂട്ട് ചെയ്യുന്നു. പുതിയ നിയമനങ്ങളിൽ താൽപ്പര്യമുള്ളവർക്കായി കമ്പനി ജൂലൈ 14 ന് Letterkennyലെ ആഗോള ഡെലിവറി സെന്ററിൽ കരിയർ ഓപ്പൺ ഈവനിംഗ് നടത്തുന്നുണ്ട്.

46 രാജ്യങ്ങളിലായി 5,90,000-ത്തിലധികം ആളുകളാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്. 2020-ൽ യുഎസ് ആസ്ഥാനമായുള്ള Prudential Financial Incന്റെ ഉപസ്ഥാപനമായ പ്രമെറിക്ക സിസ്റ്റംസ് അയർലണ്ടിനെ ടിസിഎസ് വാങ്ങി.തുടർന്ന് ലെറ്റർകെന്നിയിലെ മുൻ പ്രമേരിക്ക സൈറ്റിൽ TCS അതിന്റെ ആഗോള ഡെലിവറി സെന്റർ സ്ഥാപിച്ചു. ഏറ്റെടുക്കുന്ന സമയത്ത്, പ്രമെറിക്ക ഏകദേശം 1,500 പേർക്ക് ജോലി നൽകിയിരുന്നു

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here