gnn24x7

ബാക്ക്-ടു-സ്‌കൂൾ അലവൻസിൽ 100 യൂറോ വർദ്ധനവ് പ്രഖ്യാപിച്ചു

0
151
gnn24x7

ഓരോ കുട്ടിക്കും നൽകുന്ന ബാക്ക്-ടു-സ്‌കൂൾ അലവൻസിൽ 100 യൂറോ വർദ്ധിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ ജനങ്ങളെ സഹായിക്കുന്നതിനായി പ്രഖ്യാപിച്ച 67 മില്യൺ യൂറോ പാക്കേജിന്റെ ഭാഗമായിട്ടാണ് ബാക്ക്-ടു-സ്‌കൂൾ അലവൻസ് വർധിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രി നോർമ ഫോളി, സാമൂഹിക സംരക്ഷണ മന്ത്രി ഹീതർ ഹംഫ്രീസ്, പൊതു ചെലവ് മന്ത്രി മൈക്കൽ മഗ്രാത്ത് എന്നിവർ ചേർന്നാണ് പ്രഖ്യാപനം നടത്തിയത്.

നാല് മുതൽ പതിനൊന്ന് വയസ്സിനിടയിൽ പ്രായമുള്ള കുട്ടികൾക്ക് 160 യൂറോയുടെ ബാക്ക്-ടു-സ്‌കൂൾ വസ്ത്രങ്ങളും പാദരക്ഷയും അലവൻസ് സെപ്റ്റംബർ 30 ന് ലഭ്യമാകും.അലവൻസ് ലഭിക്കുന്ന 120,000 കുടുംബങ്ങളെ വർധന ബാധിക്കുമെന്ന് ഹംഫ്രീസ് പറഞ്ഞു.കുടുംബങ്ങൾക്ക് അടുത്ത ആഴ്‌ച സാധാരണ പേയ്‌മെന്റ് ലഭിക്കും. അധിക 100 യൂറോ ജൂലൈ അവസാനമോ ആഗസ്ത് തുടക്കമോ ലഭിക്കും. കൂടാതെ, 310 ഡെയ്സ് സ്‌കൂളുകളിൽ നിന്നുള്ള 60,000 കുട്ടികളെ കൂടി ഉൾപ്പെടുത്തി സ്‌കൂൾ മീൽസ് പ്രോഗ്രാം വിപുലീകരിക്കുമെന്നും ഹംഫ്രീസ് പറഞ്ഞു.

സ്കൂൾ ട്രാൻസ്പോർട്ട് ഫീസ് ഒഴിവാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ഹോട്ട് മീൽസ് പ്രോഗ്രാം എല്ലാ ഡീസ് സ്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നതിനും ശ്രമങ്ങൾ നടത്തുക്കയാണ്.ഓഗസ്റ്റ് അവസാനത്തോടെ കുട്ടികളെ തിരികെ സ്കൂളിൽ തയ്യാറെടുക്കുന്ന കുടുംബങ്ങൾക്ക് ഈ വർദ്ധനവ് സഹായകമാകുമെന്ന് സിൻ ഫെയിൻ നേതാവ് മേരി ലൂ മക്‌ഡൊണാൾഡ് പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here