Ireland

“ഓൾ അയർലൻഡ് മലയാളി ടഗ് ഓഫ് വാർ യൂണിയൻ” സ്ഥാപിതമായി

കേരളീയരുടെ സാംസ്കാരിക മേളകളുടെ അവിഭാജ്യ ഘടകം ആണല്ലോ വടം വലി മത്സരം. അയർലണ്ടിൽ വസിക്കുന്ന മലയാളി സമൂഹത്തിൽ, വടം വലി മൽസരത്തിന് അനുദിനം പ്രചാരം വർധിക്കുന്നു. രണ്ട് വർഷം മുൻപ് പല ആഘോഷങ്ങളുടെ ഭാഗമായി മാത്രം ഒതുങ്ങി നിന്നിരുന്ന വടം വലി ഇന്ന് വ്യാപിച്ചു പല ടീമുകൾ ആയി തിരിഞ്ഞു കരുത്ത് കാട്ടുന്നു. ഇവിടുത്ത മുഖ്യ ആകർഷണം ആയ MIND IRELAND and കേരള ഹൗസ് കാർണിവൽ ആഘോഷങ്ങളുടെ ഇക്കഴിഞ്ഞ പതിപ്പിൽ പ്രധാന ഇനം ആയി വടം വലി മത്സരത്തിൽ 16 and 14ൽ പരം ടീമുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഡബ്ലിന് പുറത്തുള്ള മുഖ്യ ആഘോഷങ്ങൾ ആയ COINS Summerfest Cork, TIPP INDIAN Clonmel Summerfest and Midland Indian Fest_UTASV Portloais ലും ഈ ടീമുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇതര ഐറിഷ് വേനൽക്കാല വിനോദങ്ങളിലും ഈ ടീമുകൾക്ക് പങ്കെടുക്കാൻ ക്ഷണം കിട്ടിയിരിക്കുന്നു. ഏറ്റവും ചെറിയ കാലയളവ് കൊണ്ട് ഈ കായിക ഇന ത്തിനു  ഐറിഷ് സമൂഹത്തിൽ ജനകീയം ആവാൻ സാധിച്ചു എന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണ്. 

ഇതിൻ്റ് ചുവട് പിടിച്ച് ഇവിടെ ഇതിനെ പരിപോഷിപ്പിക്കാനും മുൻ പോട്ട് കൊണ്ടുപോവാനും ഒരു ഭരണ സമിതി രൂപികരിക്കേണ്ടത് അത്യന്താപേക്ഷിതമായി മാറിയിരിന്നു. തൽഫലമായി, അയർലണ്ടിലുടനീളം ഉള്ള വടം വലി ക്യാപ്റ്റൻമാർ യോഗം ചേർന്നു “ഓൾ അയർലൻഡ് മലയാളി ടഗ് ഓഫ് വാർ യൂണിയൻ” സ്ഥാപിച്ചു, അത് ഇനി മുതൽ “AIMTU” എന്ന് വിളിക്കപ്പെടും. 

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയാർജിക്കും രീതിയിൽ ഈ കളിയെ പരുവപ്പെടുത്തി എടുക്കുക എന്നതാണ് ഇതിൻ്റെ ഒരു ലക്ഷ്യം. അതിനനുസരിച്ച് മാർഗ നിർദേശങ്ങൾ പരിഷ്കരിക്കുന്നതിനൊപ്പം കളിക്കാരുടെ  ക്ഷേമം മുൻനിർത്തി ഒരു പൊതു നിയമാവലി തയ്യാറാക്കാനും യോഗത്തിൽ ധാരണയായി.അയർലണ്ടിൽ ഉടനീളമുള്ള കായിക വിനോദമെന്ന നിലയിൽ കേരള ശൈലിയിലുള്ള വടംവലി മത്സരത്തിൻ്റെ സുരക്ഷ, ക്ഷേമം, വളർച്ച എന്നിവയ്ക്ക് ആവശ്യമായ നിയമ ചട്ടക്കൂട് സ്ഥാപിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.വടം വലി ടീമുകളെ എല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാൻ അത് കൊണ്ട് സാധ്യമായി.

ജൂലൈ മാസത്തിലെ അവസാന 2 മത്സരങ്ങളായ Clonmel Summerfest and Utsav- Portlaois, AIMTUയുമായി സഹകരിച്ച് റൂൾ ബുക്ക് അനുസരിച്ചാണ് നടന്നത്. Structure of the union is as follows.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

CAO റൗണ്ട് സീറോ ഓഫറുകൾ പ്രഖ്യാപിച്ചു; ആദ്യഘട്ടത്തിൽ 6,792 അപേക്ഷകർക്ക് 8,980 ഓഫറുകൾ

അയർലണ്ടിലെ 2026–27 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനായുള്ള സെൻട്രൽ ആപ്ലിക്കേഷൻസ് ഓഫീസ് (CAO) റൗണ്ട് സീറോ ഓഫറുകൾ പ്രഖ്യാപിച്ചു.…

8 hours ago

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’ ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിൽ ഡോക്ടർ ജുനൈസ് ബാബു ഗുഡ് ഹോപ് നിർമ്മിച്ച്, രാജേഷ് പരമേശ്വരൻ സംവിധാനം…

8 hours ago

വാടക കരാർ അന്യായമായി അവസാനിപ്പിക്കാൻ ശ്രമം; ഭൂവുടമ €6,000 നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

അയർലണ്ടിലെ കൗണ്ടി കിൽഡെയറിൽ വാടക കരാർ അന്യായമായി അവസാനിപ്പിക്കാൻ ശ്രമിച്ച ഭൂവുടമ വാടകക്കാരിക്ക് €6,000 നഷ്ടപരിഹാരം നൽകണമെന്ന് റെസിഡൻഷ്യൽ ടെനൻസീസ്…

10 hours ago

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ചില പാനീയങ്ങൾ..

രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് ആവശ്യമായ പോഷകമാണ് അയൺ. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അയൺ അടങ്ങിയ പാനീയങ്ങൾ ശീലമാക്കാം. മാതളത്തിൽ ധാരാളം…

1 day ago

നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ സക്കർബർഗ് ക്ഷമ പറഞ്ഞിട്ടില്ല; വാർത്ത തിരുത്തി മെറ്റ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ മാർക്ക് സക്കർബർഗ് ക്ഷമ പറഞ്ഞു എന്ന വാർത്ത തള്ളി മെറ്റ. ക്ഷമ…

1 day ago

അയർലണ്ടിൽ കോളേജ് പഠനം ചെലവേറും; വാർഷിക ശരാശരി ചെലവ് €16,158

അയർലണ്ടിൽ ഈ അധ്യയന വർഷത്തിൽ കോളേജ് വിദ്യാർഥികളുടെ ചെലവ് വീണ്ടും വർധിച്ചതായി പുതിയ പഠനം. ട്യൂഷൻ ഫീസ് സൗജന്യമായി ലഭിക്കുന്ന…

1 day ago