ബിജോയ് പുല്ലുകാലായില്‍
ഡബ്ലിന്‍: അയര്‍ലണ്ടിലെ വെസ്റ്റ്‌പോര്‍ട്ടില്‍ നിന്നും ഫാ.ബ്രിട്ടാസ് കടവുങ്കല്‍ ഒരുക്കിയ ക്രിസ്തീയ ആല്‍ബം ‘സുകൃതബലി’ യിലെ രണ്ടാമത്തെ ഗാനം യുട്യൂബില്‍ ഇന്ന് റിലീസായി. ഫാ. ബ്രിട്ടസ് കടവുങ്കൽ, സംഗിതവും രചനയും നിർവഹിച്ച ‘ആയിരം സൂര്യപ്രഭയോടെ’ എന്ന് ആരംഭിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്, അനുഗ്രഹീത ഗായകൻ മധുബാല കൃഷ്ണനാണ്. പ്രശസ്ത ഗായകന്‍ മാര്‍ക്കോസ് ആലപിച്ച ഈ ആല്‍ബത്തിലെ ആദ്യ ഗാനമായ ‘നിന്‍ സുകൃതബലിയില്‍’ എന്ന ഗാനം ഇതിനോടകം ശ്രദ്ധേയമായി.
കൗണ്ടി മയോയിലെ വെസ്റ്റ്‌പോര്‍ട്ടിലുള്ള അഹ്ഗാവൂർ (Aughagower) ഇടവക വികാരിയായ ഫാ.ബ്രിട്ടാസ് കടവുങ്കല്‍ ആലപ്പുഴ സ്വദേശിയാണ്. കഴിഞ്ഞ 4 വര്‍ഷക്കാലമായി അയര്‍ലണ്ടിലുള്ള ഇദ്ദേഹം തന്റെ മാതൃഭാഷയോടുള്ള സ്നേഹവും ജന്മനാടായ ആലപ്പുഴയുടെ സൗന്ദര്യവും കടലും കായല്‍ ഓളവും ഇളം തെന്നലും പകര്‍ന്ന് തന്ന സംഗീത അനുഭവത്തിലൂടെ എഴുതിയ ‘ആരാദ്യനാഥന്റെ മുന്‍പില്‍’ എന്ന ആല്‍ബത്തിലെ 3 ഗാനങ്ങളും ആലപിച്ചിരിക്കുന്നത് അനുഗ്രഹീത ഗായകരായ കെസ്റ്റര്‍, ചിത്ര അരുണ്‍, അഭിജിത് കൊല്ലം എന്നിവരാണ്. അമിക്യുസ്ദേയി ബ്രിട്ടാസ് കടവുങ്കല്‍ (AmicusDei Britus Kadavunkal) എന്ന എന്ന യുട്യൂബില്‍ എല്ലാ ഗാനങ്ങളും ലഭ്യമാണ്.
ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച…
അയർലണ്ടിൽ ബസ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ വിസ്റ്റ കരിയർ സൊല്യൂഷൻസ്. യൂറോപ്യൻ യൂണിയൻ/അയർലണ്ട് ഡ്രൈവിംഗ് ലൈസൻസുള്ള പരിചയസമ്പന്നരായ ഡ്രൈവർമാർക്കാണ്…
കാഠ്മണ്ഡു: വൻ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ. കനത്ത മഴയും മൂടൽമഞ്ഞും കാരണം ശനിയാഴ്ച തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ…
മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക…
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 19-ാമത് ഓണാഘോഷം 'ശ്രാവണം-26' നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മൂൺകോയിൻ പാരിഷ് ഹാളിൽ (Mooncoin…