Ireland

ബിരിയാണി മേളയിലൂടെ സമാഹരിച്ച തുക വാട്ടർഫോർഡ് AIC ബ്രാഞ്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

വാട്ടർഫോർഡ്: കോവിഡ് പ്രതിരോധ യജ്ഞത്തിൽ കേരളത്തിന് കൈത്താങ്ങാകുവാൻ അയർലണ്ടിലെ സി പി ഐ (എം) ൻ്റെ അന്താരാഷ്ട്ര ഘടകമായ AIC (അസോസിയേഷൻ ഓഫ് ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് ) വാട്ടർഫോർഡ് ബ്രാഞ്ച്  സംഘടിപ്പിച്ച ബിരിയാണി മേള വൻവിജയമായി. മേളയിലൂടെ സമാഹരിച്ച രണ്ട് ലക്ഷത്തി അറുപത്തിഒന്നായിരത്തി അഞ്ഞൂറ്റിപത്ത് രൂപ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

ബ്രാഞ്ചിൻ്റെ പരിധിയിലുള്ള വാട്ടർഫോർഡ്, ഡൻഗാർവൻ, കോർക്ക്, കിൽക്കെനി, വെക്സ്ഫോർഡ് എന്നീ സ്ഥലങ്ങളെ ഉൾപ്പെടുത്തിയാണ് ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രവർത്തകർ വീടുകളിൽ ബിരിയാണി നേരിട്ട് എത്തിക്കുകയാണ്  ചെയ്തത്.

വാട്ടർഫോർഡിലെ പ്രശസ്തമായ ഹോളിഗ്രയിൽ റെസ്റ്റോറൻ്റാണ്  സ്വാദിഷ്ടമായ ബിരിയാണി തയ്യാറാക്കിയത്. ബിരിയാണി ഫെസ്റ്റിൻ്റെ വിജയത്തിനായി പ്രവർത്തിച്ച ബ്രാഞ്ച് അംഗങ്ങൾ,വോളണ്ടിയേഴ്സ്, വാട്ടർഫോർഡ് മലയാളികളുടെ പ്രിയപ്പെട്ട ഹോളിഗ്രയിൽ റെസ്റ്റോറൻ്റിനും ഒപ്പം അത്യാവേശപൂർവ്വം ബിരിയാണി ഫെസ്റ്റിൽ പങ്കെടുത്ത മലയാളി സമൂഹത്തിനും എ.ഐ.സി വാട്ടർഫോർഡ് ബ്രാഞ്ചിൻ്റെ നന്ദിയും സ്നേഹവും അറിയിക്കുന്നതായി ബ്രാഞ്ച് സെക്രട്ടറി ബിനു എൻ തോമസ് അറിയിച്ചു.

Newsdesk

Recent Posts

അയർലണ്ട് മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു

ദ്രോഹഡ Stamullen നിവാസിയായ മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു. ഡബ്ലിൻ എയർപോർട്ട് ജീവനക്കാരനായിരുന്നു 57 വയസ്സുകാരനായ ബെന്നി.അപകടത്തെ തുടർന്ന് കഴിഞ്ഞ…

7 hours ago

‘സത്യമേവ’ ഒരു മികച്ച ഇമോഷണൽ കോർട്ട്‌റൂം ത്രില്ലർ

​ദീപു കരുണാകരൻ സംവിധാനം ചെയ്ത ആറ് എപ്പിസോഡുകളുള്ള മലയാളം കോർട്ട്‌റൂം ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമ 'സത്യമേവ' നവംബർ 27 മുതൽ ZEE5-ൽ…

14 hours ago

എം ഫ്ളിക്സ് (M flix) ഓ.ടി.ടി പ്ലാറ്റ് ഫോം ലോഞ്ച് ചെയ്തു

മലയാള സിനിമക്ക് ഏറെ ഗുണകരമാംവിധം പുതിയൊരു ഓ.ടി.ടി പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു. പ്രമുഖ നിർമ്മാതാവും നടനുമായ ഡോ.മധുസൂദനൻ മാവേലിക്കരയുടെ ഉടമസ്ഥതയിലാണ് എം…

20 hours ago

‘അരികിൽ’ ചിത്രീകരണം ആരംഭിച്ചു

സ്നേഹം പറയാനോ, പ്രകടിപ്പിക്കാനോ, ശീലിച്ചിട്ടില്ലാത്ത, ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിത കഥ പറയുന്ന അരികിൽ എന്ന ചിത്രത്തിന്റ ചിത്രീകരണം…

20 hours ago

മതചിഹ്ന നിരോധനം ശരിവെച്ച് കനേഡിയൻ സുപ്രീം കോടതി; നിയമസഭാംഗങ്ങളുടെ മുഖാവരണ നിയന്ത്രണം റദ്ദാക്കി

ഒട്ടാവ: ക്യുബെക്കിലെ പൊതുമേഖലാ ജീവനക്കാർക്ക് മതചിഹ്നങ്ങൾ ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം (ബിൽ 21) കനേഡിയൻ സുപ്രീം കോടതി ശരിവെച്ചു. പൊതുവിദ്യാലയങ്ങളിലെ…

21 hours ago

കെ.ഇ.സി.എഫ് 48-ാമത് ക്രിസ്തുമസ്–പുതുവത്സര ആഘോഷം ഡിസംബർ 5-ന് ഡാളസിൽ

ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (കെ.ഇ.സി.എഫ്.) 48-ാമത് വാർഷിക ക്രിസ്തുമസ്–പുതുവത്സര ആഘോഷം 2026 ഡിസംബർ 5 ശനിയാഴ്ച വൈകിട്ട്…

21 hours ago