BIJU NADACKAL
ഗാൽവേ: ഗാൽവേ സീറോ മലബാർ സഭാ സമൂഹത്തിന് നൽകുന്ന കരുതലിനും സ്നേഹത്തിനും ഹൃദയപൂർവ്വം നന്ദിപറഞ്ഞ് ബിഷപ്പ് ബ്രെണ്ടൻ കെല്ലിക്ക് സീറോ മലബാർ സഭയുടെ യാത്രയയപ്പ്. പൗരോഹിത്യ സുവർണജൂബിലി വർഷത്തിൽ ഗാൽവേ ബിഷപ്പിൻ്റെ ഔദ്യോഗിക ചുമതലയിൽനിന്ന് പടിയിറങ്ങുന്ന ബിഷപ്പ് ബ്രണ്ടൻ കെല്ലിയാണ് സീറോ മലബാർ സഭാ സമൂഹത്തിൻ്റെ ആത്‌മീയ ശുശ്രൂഷകൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും മുഴുവൻ സമയ ചാപ്ലിൻ്റെ സേവനം ഒരുക്കുകയും ചെയ്തത്.
ഏപ്രിൽ മൂന്ന് ഞായറാഴ്ച മെർവ്യൂ ഹോളി ഫാമിലി ദേവാലയത്തിൽ അർപ്പിക്കപ്പെട്ട വി. കുർബാനയിലും നന്ദിയർപ്പണ മീറ്റിംഗിലും സ്നേഹവിരുന്നിലും പങ്കെടുത്ത ബിഷപ്പ് ഗാൽവേയിലെ താമസക്കാരായ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികളെ യേശുവിൻ്റെ സ്നേഹ ഐക്യത്തിൽ നിലനിർത്താനുള്ള എളിയ സേവനമായിരുന്നു തൻ്റെ അജപാലനം എന്ന് വ്യക്തമാക്കി. ഇന്ത്യൻ സമൂഹം പ്രത്യേകിച്ച് സീറോ മലബാർ സമൂഹം നൽകുന്ന വിശ്വാസ സാക്ഷ്യത്തിനും, ചാപ്ലിൻ ഫാ. ജോസ് ഭരണികുളങ്ങരയുടെ സേവനത്തിനും വിശ്വാസികളുടെ സഹകരണത്തിനും പിതാവ് നന്ദി പറഞ്ഞു.
സമ്മേളനത്തിൽ ജോബി പോൾ സ്വാഗതം പറഞ്ഞു, മെർവ്യു ഇടവക വികാരി ഫാ. മാർട്ടിൻ ഗ്ലിൻ, ഫാ. സണ്ണി ജേക്കപ്പ് എസ്. ജെ. (ജസ്യൂട്ട് ഹോം. ഗാൽവേ) കൈകാരൻ ജിയോ ജോസഫ്, കാറ്റിക്കിസം കുട്ടികളുടെ പ്രതിനിധി അനിറ്റ മരിയ ജോ, മാതൃവേദിക്കുവേണ്ടി ജെറിൻ ജിനേഷ് എന്നിവർ പിതാവിന് ജൂബിലി ആശംസകൾ അർപ്പിച്ചു. സീറോ മലബാർ സഭാ സമൂഹത്തിൻ്റെ സ്നേഹോപഹാരമായ് മൊമെൻ്റോ കൈക്കാരൻ ഷൈനി ജോൺസൻ സമ്മാനിച്ചു.
വി കുർബാനക്കും വിശ്വാസ പരിശീലന ക്ലാസ്സുകൾക്കും എല്ലാ സൗകര്യങ്ങളും ഉള്ള മെർവ്യു ദേവാലയം അനുവദിച്ച് നിർലോഭമായ സഹായങ്ങൾ ചെയ്തുതരുന്ന ഇടവക വികാരി ഫാ. മാർട്ടിന് നന്ദി പറഞ്ഞു.
മാതൃവേദി, പിതൃവേദി ഭക്തസംഘടനകളുടെ ഇടവകതല ഉൽഘാടനം തിരിതെളിച്ച് ബിഷപ്പ് ബ്രണ്ടൻ നിർവഹിച്ചു.
ജൂബിലി കൃതജ്ഞതാ വിശുദ്ധ ബലിയിൽ കുട്ടികളുടെ കൊയർ ആദ്യമായി ഭക്തിസാന്ദ്രമായി ഗാനങ്ങൾ ആലപിച്ചു.
ആൾ അയർലണ്ട് സീറോ മലബാർ സഭ സംഘടിപ്പിച്ച ഗോറിയ 21 പ്രസംഗ മത്സരത്തിൽ വിജയിയായ അനിറ്റ മരിയ ജോ ക്ക് സമ്മാനം നൽകി. പഠനം പൂർത്തിയാക്കിയ പന്ത്രണ്ടാം ക്ലാസിലെ വിശ്വാസ പരിശീല വിദ്യാർത്ഥികളെ തദ്ദവസരത്തിൽ ആദരിച്ചു.
ഫാ. ജോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ പള്ളിക്കമ്മറ്റിയും, ഗായകസംഘം, കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ്,
മാതൃവേദി, പിതൃവേദി, എസ്. എം. വൈ. എം. എന്നിവരും പരിപാടിയുടെ വിജയത്തിനായ് പ്രവർത്തിച്ചു.
Wilson
Syro Malabar Community Galway
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…