ഒരു മാസം നീണ്ടുനിൽക്കുന്ന കോവിഡ് കംപ്ലയിന്റ് തീർത്ഥാടനങ്ങളുടെ ഒരു പരമ്പരയായി മയോ പർവതത്തിൽ ക്രോഗ് പാട്രിക്കിൽ കയറാൻ ആളുകളെ പ്രേരിപ്പിക്കുന്നതെന്താണ്കയറാൻ നിരവധി ആളുകളാണ് ചേർന്നത്.
ക്രോഗ് പാട്രിക്കിന്റെ മുകളിൽ കയറാൻ ആളുകളെ പ്രേരിപ്പിക്കുന്നതെന്താണ് എന്നതിന്, പാർട്രിയുടെയും ടൗമാകേഡിയുടെയും ഇടവക വികാരി ഫാ. ജോൺ കെന്നിയുടെ അഭിപ്രായ൦ , “മലകയറുന്നവരെപ്പോലെ കാരണങ്ങളും നിരവധിയാണ്” എന്നതാണ്. ചിലത് ആത്മീയമോ മതപരമോ ആയ കാരണങ്ങളാണ്. “ഇവിടെ ഒരു ചികിത്സയുണ്ട്,” “രോഗികളായ ആളുകൾക്കായി ഞാൻ കുറച്ച് പ്രാർത്ഥനകൾ പറയുന്നു, കോർക്കിൽ നിന്നെത്തിയ ചാപ് റെയ്‌ലി പറഞ്ഞു.
മതപരമായ കാര്യങ്ങൾക്ക് വിരുദ്ധമായി ചലഞ്ചിനും വ്യായാമത്തിനും വേണ്ടി ക്രോഗ് പാട്രിക്ക് കയറുന്ന ചിലരും ഇക്കൂട്ടത്തിലുണ്ട്.
ക്രോഗ് പാട്രിക്കിന് മുകളിലെത്താൻ ഏകദേശം 90 മിനിറ്റ് എടുക്കും. പർവത പാതയുടെ ഭൂരിഭാഗവും അയഞ്ഞ കല്ലുകളാൽ മൂടപ്പെട്ടിരിക്കുന്നു, അതിനാൽ ഒരു വടി കയ്യിൽ കരുതുന്നത് വളരെ ഉത്തമമാണ്. മലകയറ്റത്തിന്റെ ഏറ്റവും പ്രയാസമേറിയ ഭാഗം ‘കോൺ’ അല്ലെങ്കിൽ പീക്ക് എന്നറിയപ്പെടുന്നു. പാറകളിലും കല്ലുകളിലുമായി ഏകദേശം 20 മിനിറ്റ് ദൈർഘ്യമുള്ള നടത്തമാണിവിടെ ആവശ്യമായിവരുന്നത്. ഇത് മറികടക്കുന്നവർക്ക് മായോയ്ക്ക് പുറത്തുള്ള ദ്വീപുകളുടെ അതിശയകരമായ കാഴ്ചകൾ കാണാൻ സാധിക്കും.
മലകയറ്റക്കാരിൽ ചെറിയ കുട്ടികളെയു൦ കാണാൻ സാധിക്കുന്നത് അതിശയം ജനിപ്പിക്കുന്ന കാഴ്ചയാണ്. പ്രാദേശിക അവധി ദിവസങ്ങളിലാണ് ക്ലൈമ്പേഴ്സിന്റെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നത്. നാളെ മുതൽ 200 പേർക്ക് 116 വർഷം പഴക്കമുള്ള ചാപ്പലിന് പുറത്തുള്ള ചടങ്ങുകളിലും ക്രോഗ് പാട്രിക്കിന് മുകളിലുള്ള പ്രസംഗത്തിലും പങ്കെടുക്കാം.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…