തിരുവനന്തപുരത്തു നിന്നും രണ്ട് ഭീകരര്‍ കൂടി പിടിയില്‍

തിരുവനന്തപുരം : പിടികിട്ടാപ്പുള്ളികളായി എന്‍.ഐ. എ പ്രഖ്യാപിച്ച രണ്ടു ഭീകരരെ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശ് ശരണ്‍പൂര്‍ ദേവ്ബന്ദ് ഫുല്ല സ്വദേശിയായ മുഹമ്മദ് ഗുല്‍നവാസ്, കണ്ണൂര്‍ കൊയ്യം സ്വദേശിയും ഇന്ത്യന്‍ മുജാഹിദ് പ്രവര്‍ത്തകനുമായ ഷുഹൈബ് എന്നിവരെ റിയാദില്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ചായിരുന്നു അറസ്റ്റ്. ഇവർ രണ്ടുപേരും ഏറെക്കാലം വിദേശത്തായിരുന്നു . ഗുല്‍നവാസ് ഡല്‍ഹി ഹവാല കേസിലെ പ്രതിയും ഷുഹൈബ് ബാംഗ്ലൂര്‍ സ്‌ഫോടനകേസിലെ പ്രതിയുമാണ്.

ഏറെക്കാലമായി ഇരുവര്‍ക്കുമായി ലുക്കൗട്ട് നോട്ടീസ് എന്‍.ഐ.എ പുറത്തിറക്കിയിരുന്നു. വിമാനത്താവളത്തിലെത്തിയ ഇവരെ അപ്പോള്‍ തന്നെ അറസ്റ്റു ചെയ്യുകയും വിമാനത്താവളത്തില്‍ വച്ചു തന്നെ ദീര്‍ഘനേരം ചോദ്യം ചെയ്തുവെന്നുമാണ് അറിവ്. എന്‍.ഐ.എ കൂടാതെ ‘റോ’ ഉദ്യോഗസ്ഥന്മാരും അവരെ ചോദ്യം ചെയ്തു. ലക്ഷര്‍ ഇ തൊയ്ബയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്ത കേസിലെ പ്രതിയാണ് പിടിക്കപ്പെട്ട മുഹമ്മദ് ഗുല്‍നവാസ്. 2016 ലാണ് ഇയാള്‍ക്കെതിരെ എന്‍.ഐ.എ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അതീവ രഹസമായിരുന്ന നീക്കത്തിലൂടെയാണ് ഭീകരരെ പോലീസ് അറസ്റ്റു ചെയ്യുന്നത്.

Newsdesk

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

4 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

6 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

7 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

8 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago