Ireland

അയർലണ്ടിലെ വേനൽക്കാലം ഉത്സവകാലമാക്കി മാറ്റുവാനായി വരുന്നു “ടിപ്പ് ഇന്ത്യൻ സമ്മർ ഫെസ്റ്റ് 2023”

ക്ലോൺമൽ:- ഈ വരുന്ന ജൂലായ് ഇരുപത്തിരണ്ടാം തീയതി (July-22), ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ (Tipp Indian Community) നേതൃത്വത്തിൽ  “ടിപ്പ് ഇന്ത്യൻ സമ്മർ ഫെസ്റ്റ് 2023” സംഘടിപ്പിക്കുന്നു.
വിവിധങ്ങളായ കായിക, കലാ- സാംസ്‌കാരിക പരിപാടികളുടെ അകമ്പടിയോടെ അണിയിച്ചൊരുക്കുന്ന ഈ    ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകസമിതി അറിയിച്ചു.

ഫെറി ഹൗസ് സ്പോർട്സ് കോംപ്ലക്സിൽ( Ferry House Sports Complex) രാവിലെ 10 മണിക്ക് ഔദ്യോഗിക ഉദ്ഘാടനത്തോടുകൂടി തുടക്കം കുറിക്കുന്ന സമ്മർ ഫെസ്റ്റ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പങ്കെടുക്കുവാനും ആസ്വദിക്കാനും കഴിയുന്ന വിധത്തിലാണ്  അണിയിച്ചൊരുക്കുന്നത്.

മാത്രമല്ല, മാജിക്ക് ഷോയും,ബൗൺസിംഗ് കാസ്റ്റ്ലും, പെയിൻറിങ് എന്ന് വേണ്ട  കുട്ടികൾക്ക് ആസ്വദിക്കാൻ കഴിയുന്ന ഒട്ടനവധി പരിപാടികൾ ഒരുക്കിയിട്ടുണ്ട്.

സമ്മർ ഫെസ്റ്റ് കൂടുതൽ ആവേശഭരിതമാക്കുവാൻ ‘ഓൾ അയർലണ്ട് വടംവലി’ മത്സരവും സംഘടിപ്പിക്കുന്നു.

വടംവലി മത്സരത്തിൽ വിജയിക്കുന്നവരെ കാത്തിരിക്കുന്നത് ആകർഷകങ്ങളായ സമ്മാനങ്ങളാണ്. പുരുഷന്മാരുടെ വടംവലി ഇനത്തിൽ ഒന്നാം സമ്മാനം 1001 യൂറോയും, രണ്ടാം സമ്മാനം 501 യൂറോയും ആണ്.
സ്ത്രീകളുടെ വടംവലി മത്സരത്തിൽ ഒന്നാം സമ്മാനം 301 യുറോയും രണ്ടാം സമ്മാനം 201യൂറോയും ആണ്

ഉച്ചയ്ക്കുശേഷം വിവിധതരം നാട്യ-നടന മത്സരങ്ങൾ അരങ്ങേറുന്നതാണ്.  സിനിമാറ്റിക് ഡാൻസ് വിഭാഗത്തിൽ വിജയിക്കുന്ന ടീമിനെ കാത്തിരിക്കുന്നത് 250 യൂറോയുടെ സമ്മാനങ്ങളാണ്.

ഏഴ് മണിയോടെ അയർലണ്ടിലെ മലയാളികളുടെ ഇഷ്ട ബ്രാൻഡ് ആയ “കുടിൽ” നയിക്കുന്ന സംഗീതസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.

വിവിധ രുചിക്കൂട്ടുകളുമായി അയർലണ്ടിലെ വിവിധ റസ്റ്റോറന്റുകളുടെ ഫുഡ്‌ സ്റ്റോളുകളും ഉണ്ടാകും. സന്തോഷത്തിന് തിരശ്ശീലയിട്ടു കൊണ്ട് ആ ദിനത്തിലെ ഭാഗ്യവാനെ തിരഞ്ഞെടുക്കുവാൻ ഒരു ലക്കി ഡ്രോയും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ലക്കി കൂപ്പണിലൂടെ തിരഞ്ഞെടുക്കുന്ന വിജയികളെ കാത്തിരിക്കുന്നത് ഐഫോൺ അടക്കമുള്ള വിവിധ സമ്മാനങ്ങൾ ആണ്.

വടംവലി, സിനിമാറ്റിക് ഡാൻസ്, തുടങ്ങി വിവിധ കലാകായിക പരിപാടികൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
അയർലണ്ടിലെ സഹൃദയരായ ഏവരെയും ഈ വേനൽക്കാല ഉത്സവ ത്തിലേക്ക്  ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി സംഘാടകസമിതി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും, വിവിധ കലാകായിക പരിപാടികളുടെ രജിസ്ട്രേഷനിലേക്കും ബന്ധപ്പെടാൻ സംഘാടകസമിതി, അയർലണ്ടിലെ എല്ലാ കൗണ്ടിയിലും  ഉള്ള മത്സരാർത്ഥികളോട് അഭ്യർത്ഥിക്കുന്നു.

രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും:-

(Lijo Joseph).
+353 89 468 7808 (Mathew),
+353 87 066 1342 (Silvi Joseph),
+353 89 411 2129 (Roney Francis),
+353 87 464 4343 (Jibu Thomas)

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

4 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

6 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

7 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

8 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago