Ireland

അയർലണ്ട് പീസ് കമ്മീഷണറായി വിനോദ് പിള്ളയെ നിയമിച്ചു

അയർലണ്ടിലെ മുഴുവൻ ഇന്ത്യൻ സമൂഹത്തിനും അഭിമാനത്തിന്റെയും അംഗീകാരത്തിന്റെയും മുഖമായി വിനോദ് പിള്ള. അയർലണ്ടിലെ പീസ് കമ്മീഷണറായി മലയാളിയായ വിനോദ് പിള്ളയെ നിയമിച്ചു. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ജസ്റ്റിസ് മിനിസ്റ്റർ Niall Collins TD കൈമാറി. ഒപ്പുകൾ സാക്ഷ്യപ്പെടുത്തുക, സത്യവാങ്മൂലങ്ങൾ സ്വീകരിക്കുക, സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുക എന്നിവയാണ് ഹോണററി പദവിയായ പീസ് കമ്മീഷണറുടെ പ്രധാന ചുമതലകൾ. ഇന്ത്യൻ പ്രവാസികൾക്കും ഐറിഷ് സമൂഹത്തിനും ഇടയിൽ ഏറെ സുപരിചിതനായ വിനോദ് 25 വർഷത്തിലേറെയായി അയർലണ്ടിൽ താമസിച്ചു വരികയാണ്. സാംസ്കാരിക മേഖലയിലും, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലും സ്ഥിര സാന്നിധ്യമാണ് വിനോദ്. മാവേലിക്കര സ്വദേശിയാണ് വിനോദ്. ഭാര്യ: രേണു വിനോദ്, മക്കൾ: ഗായത്രി വിനോദ്, പൂജ വിനോദ്.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

രണ്ട് പതിറ്റാണ്ടിലേറെയായി അയർലണ്ടിൽ പ്രവർത്തിക്കുന്ന ഓസ്‌കാർ ട്രാവൽ ആൻഡ് എംബസി കോൺസുലാർ സർവീസസിന്റെ ഉടമയാണ് വിനോദ് പിള്ള. സാമൂഹിക സേവന മേഖലയിലെയും, പ്രൊഫഷണൽ മേഖലയിലെയും നേട്ടങ്ങൾക്ക് പുറമേ, വിനോദ് മികച്ച ഒരു കായിക താരം കൂടിയാണ്. നിരവധി സ്പോർട്സ് ഗ്രൂപ്പുകളിലും നേതൃത്വപരമായ റോളുകൾ അദ്ദേഹം വഹിക്കുന്നു. കേരള ഹൗസ് അയർലൻഡ് കോർഡിനേറ്റർ, നാസ് ക്രിക്കറ്റ് ക്ലബ് ചെയർമാൻ, ബാഡ്മിന്റൺ പ്രീമിയർ ലീഗ് (ബിപിഎൽ) എക്സിക്യൂട്ടീവ് അംഗം, ലെയ്ൻസ്റ്റർ ബാഡ്മിന്റൺ മുൻ എക്സിക്യൂട്ടീവ് അംഗം തുടങ്ങി വിവിധ പദവികൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

നാസ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ പ്രധാന പ്രവർത്തകരിൽ ഒരാളാണ് വിനോദ്. നാസിലും അയർലൻഡിലുടനീളവും സാംസ്കാരിക പരിപാടികൾ, കമ്മ്യൂണിറ്റി പരിപാടികൾ, സാമൂഹിക സംരംഭങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. കോൺസുലാർ പ്രവർത്തനങ്ങളിലും പൊതുജന സമ്പർക്കത്തിലും സഹായിക്കുന്ന ഇന്ത്യൻ എംബസി സപ്പോർട്ട് ടീമിലെ അംഗമായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. കൂടാതെ സാമൂഹിക ഐക്യം, സഹകരണം, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങൾക്ക് സംഭാവന നൽകുന്ന എഫ്‌ഐ‌സി‌ഐ കമ്മ്യൂണിറ്റി ലീഡേഴ്‌സ് ഗ്രൂപ്പിലെ സജീവ അംഗവുമാണ്. പീസ് കമ്മീഷണറായി വിനോദ് പിള്ളയെ ചുമതലയേൽക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ സേവനത്തിനുമുള്ള അംഗീകാരം മാത്രമല്ല, ഐറിഷ് സമൂഹത്തിന് ഇന്ത്യൻ സമൂഹം നൽകുന്ന വർദ്ധിച്ചുവരുന്ന സംഭാവനയ്ക്കുള്ള ആദരം കൂടിയാണ്.

പീസ് കമ്മീഷണർ എന്ന നിലയിലുള്ള സേവനങ്ങൾ ആവശ്യമെങ്കിൽ 0871320706  എന്ന
നമ്പറിൽ അല്ലെങ്കിൽ vinod@oscartravel.ie എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

Vinod Pillai
Oscar Travel
Plaza Complex, Belgard Road
Tallaght,
Dublin 24
Rep of Ireland

47 The Green
Elsmore, Jigginstown
Naas, Co.Kildare
Rep Of Ireland,
W91X47D

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ചില പാനീയങ്ങൾ..

രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് ആവശ്യമായ പോഷകമാണ് അയൺ. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അയൺ അടങ്ങിയ പാനീയങ്ങൾ ശീലമാക്കാം. മാതളത്തിൽ ധാരാളം…

13 hours ago

നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ സക്കർബർഗ് ക്ഷമ പറഞ്ഞിട്ടില്ല; വാർത്ത തിരുത്തി മെറ്റ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ മാർക്ക് സക്കർബർഗ് ക്ഷമ പറഞ്ഞു എന്ന വാർത്ത തള്ളി മെറ്റ. ക്ഷമ…

14 hours ago

അയർലണ്ടിൽ കോളേജ് പഠനം ചെലവേറും; വാർഷിക ശരാശരി ചെലവ് €16,158

അയർലണ്ടിൽ ഈ അധ്യയന വർഷത്തിൽ കോളേജ് വിദ്യാർഥികളുടെ ചെലവ് വീണ്ടും വർധിച്ചതായി പുതിയ പഠനം. ട്യൂഷൻ ഫീസ് സൗജന്യമായി ലഭിക്കുന്ന…

18 hours ago

അഞ്ച് വർഷത്തിൽ ജനസംഖ്യ കുതിച്ചുയർന്നു; അയർലണ്ടിൽ ജിപി ക്ഷാമം രൂക്ഷം

അയർലണ്ടിൽ കുടുംബ ഡോക്ടർമാരുടെ (GP) കടുത്ത ക്ഷാമം തുടരുന്നതിനിടെ സ്വന്തം പ്രദേശത്ത് ജിപിയെ കണ്ടെത്താനാകാതെ ആയിരക്കണക്കിന് ആളുകൾ HSEയുടെ സഹായം…

20 hours ago

മോഡുലാർ വീടുകൾക്ക് പ്ലാനിങ് അനുമതി ഒഴിവാക്കിയെങ്കിലും നിർമാണ ചട്ടങ്ങളിൽ ഇളവില്ല

അയർലണ്ടിൽ കഴിഞ്ഞ ആഴ്ച മുതൽ നിലവിൽ വന്ന പുതിയ ചട്ടപ്രകാരം, വീടിന്റെ പിൻഭാഗത്ത് 32 മുതൽ 45 ചതുരശ്ര മീറ്റർ…

2 days ago

വടക്കൻ കൗണ്ടികളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴ; യെല്ലോ അലേർട്ട് തുടരുന്നു

അയർലണ്ടിന്റെ വടക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നു. നോർത്തേൺ അയർലണ്ടിലെ ആറു കൗണ്ടികൾക്ക് യുകെ…

2 days ago