വാട്ടർഫോർഡ്: കഴിഞ്ഞ പതിനഞ്ചു വർഷക്കാലമായി വാട്ടർഫോർഡിലെയും പരിസരപ്രദേശങ്ങളിലും പ്രവാസി മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമായി നിലനിൽക്കുന്ന WMA യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് സംഘടിപ്പിച്ചു.
പൊതുസമ്മേളനത്തിൽ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങ് മേയർ ജോഡി പവർ നിർവഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത കൗൺസിലർ ജയ്സൺ മർഫി ആശംസകൾ നേർന്നു. പ്രസിഡണ്ട് അനൂപ് ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈദികരായ ജോമോൻ കാക്കനാട്ട്, മാത്യു. കെ. മാത്യു, ജോബിമോൻ സ്‌കറിയ എന്നിവർ ക്രിസ്തുമസ് പുതുവത്സരാശംസകൾ നേർന്നു.
അസോസിയേഷൻറെ മുൻകാലങ്ങളിലെ പ്രസിഡണ്ടുമാർ, സെക്രട്ടറിമാർ എന്നിവരെ സമ്മേളനത്തിൽ മേയർ മൊമെന്റോ നൽകി ആദരിച്ചു. ബോബി ഐപ്പ് സ്വാഗതവും സെക്രട്ടറി നെൽവിൻ റാഫേൽ നന്ദിയും പറഞ്ഞു. അസോസിയേഷൻ അംഗങ്ങളായ മുതിർന്നവരുടെയും കുട്ടികളുടെയും നാല്പതോളം പുതുമ നിറഞ്ഞ കലാപരിപാടികൾ വേദിയിൽ അരങ്ങേറി.
സിനിമാറ്റിക് ഡാൻസ്, ഫ്യൂഷൻ ഡാൻസ്,മാർഗംകളി, ‘എന്റെ മലയാളം’ കുട്ടികളുടെ കരോൾ ഗാനങ്ങൾ, WMA choir ഗ്രൂപ്പിന്റെ കരോൾ ഗാനങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ ആഘോഷരാവിന് മാറ്റുകൂട്ടി.
സമ്മാനക്കൂപ്പൺ വിജയികൾക്ക് ആകർഷണങ്ങളായ സമ്മാനങ്ങൾ വിതരണം ചെയ്തു.തകർപ്പൻ പാട്ടുകളുമായി വേദിയിലെത്തിയ ഏഞ്ചൽ ബീറ്റ്സിന്റെ ഗാനമേളയ്ക്കൊപ്പം സദസ് ഒന്നാകെ താളം ചവിട്ടി .ക്രിസ്തുമസ് ഡിന്നറോടെ ആഘോഷങ്ങൾ സമാപിച്ചു.
ഷാജു ജോസ്, നീതു ജോൺ എന്നിവർ കലാപരിപാടികളുടെ അവതാരകരായിരുന്നു.വേൾഡ് നാച്ചുറൽ ബോഡി ബിൽഡിംഗ് ഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കുകയും അമേരിക്കയിൽ വെച്ച് നടന്ന വേൾഡ് മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ അയർലണ്ടിനെ പ്രതിനിധീകരിക്കുകയും ചെയ്ത അസോസിയേഷൻ അംഗം റോഷൻ കുര്യാക്കോസിനെ പരിപാടിയിൽ ആദരിച്ചു.
പ്രസിഡണ്ട് അനൂപ് ജോൺ ഉപഹാരം കൈമാറി. വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ ക്രിസ്മസ് പുതുവത്സര പരിപാടികൾ വൻ വിജയമാക്കിയ മുഴുവൻ അംഗങ്ങളോടും സ്പോൺസേഴ്സിനോടും WMA കമ്മിറ്റി നന്ദി പറഞ്ഞു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…