Ireland

ഡബ്ള്യു.എം.സി അയർലൻഡ് പ്രോവിന്സിന്റെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി അവാര്‍ഡ് ദാന ചടങ്ങ് മാർച്ച് 19 -ന് പൂങ്കാവിൽ

വേൾഡ്  മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ 2021 -ലെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി അവാര്‍ഡിനായി ഡിവൈന്‍ കരുണാലയം ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പി.ഐ ലോനപ്പനെ തിരഞ്ഞെടുത്തിരുന്നു.

ഈ അവാർഡ് ദാന ചടങ്ങ് അദ്ദേഹത്തിന്റെ പ്രവർത്തന മേഖലയായ  പത്തനംതിട്ട ജില്ലയിലെ പൂങ്കാവിൽ  മല്ലശ്ശേരി ഫ്രണ്ട്‌സ് സ്പോർട്സ് & ആർട്സ് ക്ലബിന്റെ സഹകരണത്തോടെ   മാർച്ച് 19 -ന് നടക്കും.

പൂങ്കാവിലെ ഡാനികുട്ടി ഡേവിഡ് മെമ്മോറിയൽ ഓപ്പൺ സ്റ്റേജിൽ    ബഹു. കോന്നി എം.എൽ.എ അഡ്വ. കെ.യു. ജനീഷ് കുമാർ അവാർഡ് ഫലകവും , അവാർഡ് തുകയായ ഒരു ലക്ഷം രൂപയും    പി.ഐ ലോനപ്പന്     സമ്മാനിക്കും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. റോബിൻ പീറ്റർ, പ്രമാടം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എൻ നവനിത്ത്, പഞ്ചായത്ത് അംഗങ്ങളായ ശ്രീ. കെ.എം മോഹനൻ, ശ്രീ. ലിജാ പ്രകാശ്, ശ്രീ. അച്യുതൻ നായർ , ഡബ്ള്യു. എം.സി ഗ്ലോബൽ ചെയർമാൻ ശ്രീ. ജോണി കുരുവിള, ഡബ്ള്യു.എം.സി അയർലൻഡ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ശ്രീ. ടോംസി ഫിലിപ്പ്, ശ്രീമതി. അശ്വതി പ്ലാക്കൽ, ശ്രീ. ശ്രീകുമാർ നാരായണൻ, ഫ്രണ്ട്‌സ് ക്ലബ് പ്രസിഡണ്ട് ജിജു അച്ചൻ  എന്നിവർ പങ്കെടുക്കും.

ചടങ്ങിനോട് അനുബന്ധിച്ചു കനൽ പാട്ടു കൂട്ടത്തിന്റെ  നാടൻ പാട്ടും ഉണ്ടായിരിക്കും. പത്തനംതിട്ട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ കരുണാലയം ചാരിറ്റബിള്‍ ട്രസ്റ്റ്, സമൂഹത്തിലെ ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്ന ഒറ്റപ്പെട്ടവര്‍ക്ക് തണലായി പ്രവര്‍ത്തിക്കുന്നു. ഒപ്പം 1996 മുതല്‍ ദിവസവും മുടക്കം ഇല്ലാതെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൗജന്യമായി ഏകദേശം 250 ലധികം ആളുകള്‍ക്ക് ഉച്ചഭക്ഷണ വിതരണവും നടത്തുന്നു. ആരോരും ഇല്ലാതെ തരുവില്‍ അകപ്പെട്ട നൂറിലധികം മനുഷ്യര്‍ക്കാണ് ഇതിനോടകം പി.ഐ ലോനപ്പന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ കരുണാലയം ചാരിറ്റബിള്‍ ട്രസ്റ്റ് ആശ്രയം ഒരുക്കിയത്. ഭക്ഷണവും മരുന്നും താമസ സൗകര്യവും അടക്കമുള്ള സൗകര്യങ്ങളാണ് കരുണാലയത്തിലെ അന്തേവാസികള്‍ക്ക് ലഭ്യമാകുന്നത്.  കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ചാരിറ്റി നിബന്ധനകള്‍ പാലിച്ച് റജിസ്‌ട്രേഷനോടെയാണ് ഡിവൈന്‍ കരുണാലയം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. 1999 ല്‍ പത്തനംതിട്ട ഓമല്ലൂരില്‍ വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 

പ്രവാസ ജീവിതത്തിന് ശേഷം ആണ് പി.ഐ ലോനപ്പന്‍ ജീവകാരുണ്യ പ്രവര്‍ത്തനം തുടങ്ങിയത്. അദ്ദേഹവും ട്രസ്റ്റ് അംഗം ആയ ഭാര്യ ആനിയമ്മയും കൂടിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 3 സ്ഥിരം ജീവനക്കാരും സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു.        കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡബ്ല്യു.എം.സി അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ജീവകാരുണ്യ പ്രവര്‍ത്തങ്ങളുടെ ഭാഗമായി. അയര്‍ലന്‍ഡ് മലയാളികളുടെ സഹകരണത്തോടെ ഡിവൈന്‍ കരുണാലയത്തിന് സാമ്പത്തിക സഹായം ചെയ്യുന്നുണ്ട്.  

  2016 ലാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ചുമതലാബോധത്തോടെ സാമൂഹ്യ ഇടപെടലുകള്‍ നടത്തുന്നവര്‍ക്കായി ഡബ്ല്യൂ.എം.സി അയര്‍ലന്‍ഡ് പ്രൊവിന്‍സ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. അസീസി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സ്ഥാപകയായ മേരി മക്ക്‌കോര്‍മക്ക്, മെറിന്‍ ജോര്‍ജ്ജ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഫാ:ജോര്‍ജ് തങ്കച്ചന്‍ , Munster  Indian Cultural  Association (MICA) യുടെ ജീവകാരുണ്യ വിഭാഗമായ ‘Share & Care, Limerick’  എന്നിവര്‍ മുന്‍വര്‍ഷങ്ങളില്‍ അവാര്‍ഡിനര്‍ഹരായിരുന്നു.

Newsdesk

Recent Posts

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

11 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

13 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

19 hours ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

24 hours ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

24 hours ago

അലബാമയിൽ കടുത്ത ജാഗ്രത; ‘ഏറ്റവും പകർച്ചവ്യാധിയുള്ള’ അഞ്ചാംപനി രോഗം പടരുന്നു

അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…

1 day ago