ഡബ്ലിൻ: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സിന്റെ പതിനഞ്ചാം വാര്‍ഷിക സമ്മേളനം മാര്‍ച്ച് 2, ഞായറാഴ്ച രാവിലെ 11.30 ന് ലിഫിവാലി, ഷീല പാലസില്‍ പ്രൗഢഗംഭീരമായി നടത്തി. ചെയര്‍മാന്‍ ദീപു ശ്രീധറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ (ജര്‍മ്മനി) ഉദ്ഘാടനം ചെയ്തു. ആഗോള മലയാളികളെ ഒരു കുടക്കീഴില്‍ ഒന്നിപ്പിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗമാവുക എന്നത് ഏറ്റവും അഭിമാനകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തില്‍ മെയ് 2 മുതല്‍ 4 വരെ യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ സംഘടിപ്പിക്കുന്ന ഡബ്ല്യൂഎംസി യൂറോപ്പ് റീജിയന്‍ കുടുംബ സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ അറിയിച്ചുകൊണ്ട് സമ്മേളനം വിജയമാക്കുവാന്‍ ഏവരേയും ക്ഷണിച്ചു.
ഗ്ലോബൽ വൈസ് പ്രസിഡണ്ട് ഗ്രിഗറി മേടയില്‍ ( ജര്‍മ്മനി) മുഖ്യപ്രഭാഷണം നടത്തി. അയര്‍ലണ്ട് പ്രോവിന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും ശ്ളാഘനീയവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യൂറോപ്പിലെ ഏറ്റവും ശക്തമായ വനിതാ ഫോറങ്ങളിലൊന്നാണ് അയര്‍ലണ്ട് ഫോറമെന്ന് ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ മേഴ്സി തടത്തില്‍ പറഞ്ഞു. ജര്‍മ്മന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് ജോസ് കുമ്പിളുവേലില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പ്രോവിൻസിന്റെ നിരവധി വര്‍ണ്ണാഭമായ പരിപാടികളില്‍ പങ്കെടുത്തതിന്റെ ഓര്‍മ്മയും അദ്ദേഹം പങ്കുവച്ചു.യൂറോപ്പ് റീജിയന്‍ ട്രഷറര്‍ ഷൈബു കൊച്ചിന്‍, ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ഫോറം ഗ്ളോബല്‍ സെക്രട്ടറി രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയന്‍ വൈസ് പ്രസിഡണ്ട് ബിജു വൈക്കം,എഡ്യൂക്കേഷന്‍ ഫോറം ഗ്ലോബൽ വൈസ് പ്രസിഡണ്ട് ജോജസ്റ്റ് മാത്യു(കാവന്‍) മുന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ ചക്കാലക്കല്‍, മുന്‍ സെക്രട്ടറി അഡ്വ. റോയി കുഞ്ചെലക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രൊവിന്‍സ് ഭാരവാഹികളായ മാത്യൂസ് കുര്യാക്കോസ്,രാജന്‍ തര്യന്‍ പൈനാടത്ത്, ജോര്‍ജ് കൊല്ലംപറമ്പില്‍ (മൊനാഘന്‍), ബിനോയ് കുടിയിരിക്കല്‍, സിറില്‍ തെങ്ങുംപള്ളില്‍, പ്രിന്‍സ് വിലങ്ങുപാറ, സെബാസ്ററ്യന്‍ കുന്നുംപുറം, ജോയി മുളന്താനത്ത്, തോമസ് കളത്തിപ്പറമ്പില്‍, വനിതാ ഫോറം ചെയര്‍പേഴ്സണ്‍ ജീജ ജോയി, എസ്സിക്യൂട്ടീവ് അംഗം ഓമന വിന്‍സെന്റ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രസിഡണ്ട് ബിജു സെബാസ്ററ്യന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി റോയി പേരയില്‍ നന്ദിയും പറഞ്ഞു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.യോഗത്തില്‍ പങ്കെടുക്കാന്‍ ജര്‍മനിയില്‍ നിന്നെത്തിയ നേതാക്കളെ അയര്‍ലണ്ട് പ്രൊവിന്‍സ്, റീജിയന്‍, ഗ്ലോബൽ ഭാരവാഹികള്‍ ഡബ്ലിൻ വിമാനത്താവളത്തില്‍ ബൊക്ക നല്‍കി സ്വീകരിച്ചു.
ജോസ് കുമ്പിളുവേലില്‍
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…