ഡബ്ലിനിലെ ഒരു തൂണിൽ കാർ ഇടിച്ച് അപകടമുണ്ടായതിനെ തുടർന്ന് കാർ യാത്രക്കാരനായിരുന്ന യുവാവ് മരിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. Ballyfermotലെ Sarsfield Roadൽ ഉണ്ടായ വാഹനാപകടത്തിൽ യാത്രികയായിരുന്ന ഇരുപതുകാരിക്കും ഗുരുതര പരിക്കേറ്റു.
രാത്രി 10.30 നാണ് അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ടവരെ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യുവാവ് പിന്നീട് മരണപ്പെടുകയായിരുന്നു. എമർജൻസി സർവീസുകൾ എത്തിയപ്പോൾ കാർ ഡ്രൈവറെ കണ്ടെത്താനായില്ല.പിന്നീട് അദ്ദേഹത്തെ ഗാർഡായി അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിനായി Clondalkin garda stationലേക്ക് കൊണ്ടുപോകുകയും ചെയ്തു.
Palmerstown പ്രദേശത്ത് നിന്നുള്ള ആളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഫോറൻസിക് സംഘത്തിന് സംഭവസ്ഥലം പരിശോധിക്കാനായി രാത്രിയിൽ റോഡ് അടച്ചിരുന്നു, പക്ഷേ ഇന്ന് രാവിലെ വീണ്ടും തുറക്കുകയും ചെയ്തു.
ആ സമയത്ത് ഈ റോഡിൽ യാത്രചെയ്തിരുന്ന സാക്ഷികളാരെങ്കിലും ഉണ്ടെങ്കിൽ അവരുടെ ക്യാമറ ഫൂട്ടേജുകളുമായി ബന്ധപ്പെടണമെന്ന് ഗാർഡായി അറിയിച്ചു.
വിവരങ്ങൾ അറിയുന്നവർ 01 666 7200 എന്ന നമ്പറിൽ Ballyfermot Garda stationലോ 1800 666 111 എന്ന Garda Confidential Lineലോ ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെണ്ടതാണ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…