ചങ്ങനാശ്ശേരി ചെത്തിപ്പുഴയിൽ നിന്നും കുടിയേറി അയർലണ്ടിലെ കാവനിൽ സ്ഥിരതാമസമാക്കിയ ദേവസ്യ പടനിലം ചെറിയാൻ (സാജൻ) നിര്യാതനായി. 49 വയസ്സായിരുന്നു. അർബുദരോഗബാധയെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച (03/01/2025) വെളുപ്പിന് കാവൻ ജനറൽ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. അയർലൻഡ് ആരോഗ്യ വകുപ്പിന് കീഴിലുള്ള കാവൻ ജനറൽ ആശുപത്രിയിലെ ജീവനക്കാരനാണ്. സ്മിത രാജുവാണ് ഭാര്യ. മകൻ സിറോൺ. പിതാവ് ചെത്തിപ്പുഴ ചെറിയാൻ പടനിലം ദേവസ്യ. മാതാവ് പരേതയായ മേരിക്കുട്ടി ചെറിയാൻ. സൈജു (യുകെ), സനുമോൾ (ആസ്ട്രേലിയ) എന്നിവർ സഹോദരങ്ങളാണ്.
അയർലണ്ടിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായ ദേവസ്യ കോർക്കിൽ നിന്നും നാലു വർഷങ്ങൾക്ക് മുൻപാണ് കാവനിലേക്ക് താമസം മാറിയത്. അയർലണ്ട് പ്രവാസികളുടെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ദേവസ്യ കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ സ്ഥാപക അംഗങ്ങളിൽ ഒരാളും ദീർഘകാലം ഭാരവാഹിയുമായിരുന്നു. അയർലണ്ടിൽ പ്രവാസികളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രഥമചാരിറ്റി സംരംഭമായ ഷെയറിങ് കെയറിന്റെ സ്ഥാപകാംഗവും സെക്രട്ടറിയുമായിരുന്നു.
കൂടാതെ കോർക്കിലെ മലയാളി കത്തോലിക്ക സമൂഹത്തിൻ്റെ പ്രഥമ സെക്രട്ടറിയായും സെ. ജോസഫ് സൺഡേ സ്കൂളിൻ്റെ പ്രഥമ സെക്രട്ടറി, പ്രധാനാധ്യാപകൻ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.മൃതസംസ്കാരം അയർലണ്ടിൽ വച്ച് നടത്തപ്പെടും. വിശദവിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…