മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ കമന്ററിക്കിടയില്‍ സുനില്‍ ഗവാസ്‌കര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി അനുഷ്‌ക ശര്‍മ.
ലോക്ഡൗണ്‍ സമയത്ത് അനുഷ്‌കയുടെ ബൗളിംഗിലാണ് കോഹ്‌ലി പരിശീലിച്ചതെന്നും ഇത് മതിയാവില്ലെന്നുമായിരുന്നു സുനില്‍ ഗവാസ്‌കറുടെ പരാമര്‍ശം.
എപ്പോഴാണ് ക്രിക്കറ്റിലേക്ക് തന്റെ പേര് വലിച്ചിഴക്കുന്നത് നിര്‍ത്തുക എന്നാണ് അനുഷ്‌ക ഗവാസ്‌കറോട് ചോദിച്ചിരിക്കുന്നത്.
‘മിസ്റ്റര്‍ ഗവാസ്‌കര്‍, നിങ്ങളുടെ സന്ദേശം വെറുപ്പുളവാക്കുന്നതാണെന്ന് ഒരു വസ്തുതയാണ്. പക്ഷെ എന്തു കൊണ്ടാണ് ഭര്‍ത്താവിന്റെ ഗെയിമിനായി ഒരു ഭാര്യയെ കുറ്റപ്പെടുത്തിക്കൊണ്ട് ഈ പ്രസ്താവന നടത്തിയത് എന്ന് നിങ്ങള്‍ വിശദീകരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ ക്രിക്കറ്റര്‍മാരുടെയും സ്വകാര്യ ജീവിതത്തെ നിങ്ങള്‍ ബഹുമാനിക്കുന്നുവെന്ന് എനിക്കുറപ്പുണ്ട്. അതേ ബഹുമാനം എനിക്കും ഞങ്ങള്‍ക്കും തരണമെന്ന് നിങ്ങള്‍ കരുതുന്നില്ലേ?
എന്റെ ഭര്‍ത്താവിന്റെ പ്രകടനത്തെ പറ്റി പറയാന്‍ ഒരു പാട് വാക്കുകള്‍ നിങ്ങളുടെ മനസ്സിലുണ്ടായിരുന്നു എന്നെനിക്കറിയാം. അല്ലെങ്കില്‍ എന്റെ പേര് ഉപയോഗിച്ചാല്‍ മാത്രമേ ഇതിന് പ്രാതിനിധ്യം ഉണ്ടാവൂ എന്നാണോ?
ഇത് 2020 ആണ്. പക്ഷെ എന്റെ കാര്യത്തില്‍ മാറ്റമൊന്നും വന്നിട്ടില്ല. എപ്പോഴാണ് എന്റെ പേര് ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നത് നിര്‍ത്തുക?
ബഹുമാനപ്പെട്ട മിസ്റ്റര്‍ ഗവാസ്‌കര്‍, ഈ ജെന്റില്‍മാന്‍ ഗെയ്മില്‍ ഒരു ലെജന്റായ നിങ്ങളുടെ പേര് ഉയര്‍ന്നതാണ്. നിങ്ങളുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഇക്കാര്യങ്ങള്‍ പറയണമെന്നെനിക്ക് തോന്നി,’ അനുഷ്‌ക ശര്‍മ കുറിച്ചു,
പഞ്ചാബിനെതിരായ മത്സരത്തില്‍ കോഹ്‌ലി ബാറ്റിംഗിലും ഫീല്‍ഡിംഗിലും മോശം പ്രകടനമായിരുന്നു നടത്തിയത്. കെ.എല്‍ രാഹുലിനെ ക്യാച്ചിലൂടെ പുറത്താക്കാനുള്ള അവസരം രണ്ടു തവണ കോഹ്‌ലി നഷ്ടപ്പെടുത്തിയിരുന്നു. അനുഷ്‌കക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ കോഹ്‌ലി നേരത്തെ പങ്കു വെച്ചിരുന്നു. ഇതുമായി ബന്ധിപ്പിച്ചായിരുന്നു സുനില്‍ ഗവാസ്‌കറുടെ പരാമര്‍ശം.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…