ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി 20 ടൂർണമെന്റ് ദുബായിൽ നടത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന ബിസിസിഐയുടെ യോഗമാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോവിഡാനന്തര പരിശീലന ക്യാംപ് ദുബായിൽ ആരംഭിക്കാനും ബിസിസിഐ ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. ഐപിഎല്ലുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കേണ്ടത് ഐപിഎൽ ഗവേണിങ് കൗൺസിലാണ്.
ഇന്ത്യൻ ടീമിന്റെ ക്യാംപിനായി ദുബായിക്കുപുറമേ അഹമ്മദാബാദ്, ധരംശാല എന്നിവിടങ്ങളും പരിഗണനയിലുണ്ടെന്നാണ് സൂചന. എന്നാൽ, കോവിഡ് കേസുകൾ കൂടിവരുന്നതിനാൽ അഹമ്മദാബാദും ധരംശാലയും സുരക്ഷിതമല്ലെന്നാണ് ബിസിസിഐ നിലപാട്. ഓസ്ട്രേലിയ വേദിയാകാനിരിക്കുന്ന ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് മാറ്റിവയ്ക്കുമെന്നും അപ്പോൾ വരുന്ന ഒഴിവിൽ സെപ്റ്റംബർ – നവംബർ മാസങ്ങളിലായി ഐപിഎൽ നടത്താമെന്നുമാണ് ബിസിസിഐയുടെ കണക്കുകൂട്ടൽ.
2014ൽ ദുബായ് ഭാഗികമായി ഐപിഎല്ലിനു വേദിയൊരുക്കിയിരുന്നു. ലോകകപ്പ് മാറ്റിവയ്ക്കുന്ന കാര്യത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും. ദുബായ് രാജ്യാന്തര സ്റ്റേഡിയം, ഐസിസി അക്കാദമി എന്നിവ ഉൾപ്പെടുന്ന ദുബായ് സ്പോർട്സ് സിറ്റി ഐപിഎല്ലിന് വേദിയൊരുക്കാൻ പൂർണസജ്ജമാണ്. പിച്ചുകൾ സൂക്ഷിക്കാൻ ഇപ്പോൾ മറ്റു മത്സരങ്ങൾ നടത്തുന്നതേയില്ല. പരിശീലനത്തിനായി ടർഫ് വിക്കറ്റുകളും ഇൻഡോർ ഗ്രൗണ്ടുകളും ഉപയോഗിക്കാൻ കഴിയുമെന്ന് ദുബായ് സ്പോർട്സ് സിറ്റി അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം, ഐപിഎൽ ടീമുകൾ ദുബായിലേക്ക് യാത്രക്കായി ഒരുക്കങ്ങൾ തുടങ്ങിയെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കളിക്കാരെ എത്തിക്കാൻ ചാർട്ടേഡ് വിമാനങ്ങളുടെ സാധ്യതയും ടീമുകൾ അന്വേഷിക്കുന്നു. 35 മുതൽ 40 പേർ വരെ ഓരോ ടീമിനൊപ്പവും ഉണ്ടാകും. കോവിഡ് മൂലം നിർത്തിയ വിമാന സർവീസുകൾ എന്നു തുടങ്ങുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ലെന്നിരിക്കെയാണ് ചാർട്ടേഡ് വിമാനങ്ങളെപ്പറ്റിയുള്ള അന്വേഷണം നടക്കുന്നത്. വിദേശതാരങ്ങളെ നേരിട്ടു ദുബായിലേക്ക് എത്തിക്കാനാണ് സാധ്യത. അവിടെയെത്തിയാൽ നിർബന്ധിത ക്വറന്റീൻ വേണമെന്നതിനാൽ സമയക്രമവും മറ്റും തയാറാക്കി തുടങ്ങിയിട്ടുമുണ്ട്.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…