മൗണ്ട് മാംഗനൂയി: ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ നിശ്ചിത ഓവറിൽ ഇന്ത്യ 7 വിക്കറ്റിന് 296 റൺസെടുത്തു. കെ എൽ രാഹുലിന്റെ തകർപ്പൻ സെഞ്ചുറിയും ശ്രേയസ് അയ്യരുടെ അർധ സെഞ്ചുറിയുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇന്നും കൂടി ജയിച്ചാൽ ഏകദിന പരമ്പര കിവീസ് തൂത്തുവാരും. അതേസമയം, ആശ്വാസജയം
ലക്ഷ്യമിട്ടാണ് ഇന്ത്യ കളിക്കുന്നത്. ന്യൂസിലാൻഡിനായി ഹാമിഷ് ബെന്നറ്റ് നാല് വിക്കറ്റ് നേടി.
കെ എൽ രാഹുൽ 113 പന്തിൽ 112 റൺസെടുത്ത് പുറത്തായി. പരമ്പരയിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും അർധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യർ 63 പന്തിൽ 62 റൺസെടുത്തു. മനീഷ് പാണ്ഡേ 48 പന്തിൽ 42 റൺസെടുത്ത് പുറത്തായി. ഓപ്പണർമാരായ പൃഥ്വി ഷാ (42 പന്തിൽ 40), മായങ്ക് അഗർവാൾ (മൂന്നു പന്തിൽ ഒന്ന്), ക്യാപ്റ്റൻ വിരാട് കോലി (12 പന്തിൽ ഒൻപത്) , ഷാർദൂൽ ഠാക്കൂർ 6 പന്തിൽ 7എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റുള്ളവർ. എട്ടു റൺസ് വീതമെടുത്ത് രവീന്ദ്ര ജഡേജയും നവ്ദീപ് സെയ്നിയും പുറത്താകാതെ നിന്നു. ന്യൂസിലാൻഡിനായി കെയ്ൽ ജാമിസണും മിച്ചൻ സാന്റ്നറും ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ, മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ന്യൂസിലാൻഡ് നിരയിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസൻ തിരിച്ചെത്തി. ആദ്യ രണ്ട്
മത്സരങ്ങളിൽ വില്യംസൻ പരുക്കുമൂലം കളിച്ചിരുന്നില്ല. ഇന്ത്യൻ നിരയിൽ കേദാർ ജാദവിനു പകരം മനീഷ് പാണ്ഡെ ആദ്യ ഇലവനിൽ ഇടംപിടിച്ചു. കിവീസ് നിരയിൽ മാർക് ചാപ്മാൻ,
ടോം ബ്ലണ്ടൽ എന്നിവർക്കു പകരം വില്യംസനും മിച്ചൽ സാന്റ്നറും തിരിച്ചെത്തി.
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…
B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…
മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…