gnn24x7

ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ‌ നിശ്ചിത ഓവറിൽ ഇന്ത്യ 7 വിക്കറ്റിന് 296 റൺസെടുത്തു

0
260
gnn24x7

മൗണ്ട് മാംഗനൂയി: ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ‌ നിശ്ചിത ഓവറിൽ ഇന്ത്യ 7 വിക്കറ്റിന് 296 റൺസെടുത്തു. കെ എൽ രാഹുലിന്റെ തകർപ്പൻ സെഞ്ചുറിയും ശ്രേയസ് അയ്യരുടെ അർധ സെഞ്ചുറിയുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇന്നും കൂടി ജയിച്ചാൽ ഏകദിന പരമ്പര കിവീസ് തൂത്തുവാരും. അതേസമയം, ആശ്വാസജയം
ലക്ഷ്യമിട്ടാണ് ഇന്ത്യ കളിക്കുന്നത്. ന്യൂസിലാൻഡിനായി ഹാമിഷ് ബെന്നറ്റ് നാല് വിക്കറ്റ് നേടി.

കെ എൽ രാഹുൽ 113 പന്തിൽ 112 റൺസെടുത്ത് പുറത്തായി. പരമ്പരയിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും അർധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യർ 63 പന്തിൽ 62 റൺസെടുത്തു. മനീഷ് പാണ്ഡേ 48 പന്തിൽ 42 റൺസെടുത്ത് പുറത്തായി. ഓപ്പണർമാരായ പൃഥ്വി ഷാ (42 പന്തിൽ 40), മായങ്ക് അഗർവാൾ (മൂന്നു പന്തിൽ ഒന്ന്), ക്യാപ്റ്റൻ വിരാട് കോലി (12 പന്തിൽ ഒൻപത്) , ഷാർദൂൽ ഠാക്കൂർ 6 പന്തിൽ 7എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റുള്ളവർ. എട്ടു റൺസ് വീതമെടുത്ത് രവീന്ദ്ര ജഡേജയും നവ്ദീപ് സെയ്നിയും പുറത്താകാതെ നിന്നു. ന്യൂസിലാൻഡിനായി കെയ്ൽ ജാമിസണും മിച്ചൻ സാന്റ്നറും ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ, മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ന്യൂസിലാൻഡ് നിരയിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസൻ തിരിച്ചെത്തി. ആദ്യ രണ്ട്
മത്സരങ്ങളിൽ വില്യംസൻ പരുക്കുമൂലം കളിച്ചിരുന്നില്ല. ഇന്ത്യൻ നിരയിൽ കേദാർ ജാദവിനു പകരം മനീഷ് പാണ്ഡെ ആദ്യ ഇലവനിൽ ഇടംപിടിച്ചു. കിവീസ് നിരയിൽ മാർക് ചാപ്മാൻ,
ടോം ബ്ലണ്ടൽ എന്നിവർക്കു പകരം വില്യംസനും മിച്ചൽ സാന്റ്നറും തിരിച്ചെത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here