Categories: Cricket

അണ്ടർ 19 ലോകകപ്പിൽ പാകിസ്ഥാനെതിരായ സെമി പോരാട്ടത്തിൽ ഇന്ത്യക്ക് 173 റൺസ് വിജയലക്ഷ്യം

ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിൽ പാകിസ്ഥാനെതിരായ സെമി പോരാട്ടത്തിൽ ഇന്ത്യക്ക് 173 റൺസ് വിജയലക്ഷ്യം. തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിടുന്ന നിലവിലെ ചാംപ്യൻമാരായ ഇന്ത്യ, ബദ്ധവൈരികളായ പാകിസ്ഥാനെതിരെ തകർപ്പൻ ബൗളിംഗാണ് പുറത്തെടുത്തത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ 43.1 ഓവറിൽ 172 റൺസിന് എല്ലാവരും പുറത്തായി. പാക് നിരയിൽ മൂന്നു പേർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

ഓപ്പണർ ഹൈദർ അലി (56), ക്യാപ്റ്റൻ റുഹൈൽ നാസിർ (62) എന്നിവർ അർധസെഞ്ചുറി നേടി. 21 റൺസെടുത്ത മുഹമ്മദ് ഹാരിസാണ് രണ്ടക്കം കണ്ട മൂന്നാമൻ. ഇന്ത്യയ്ക്ക് വേണ്ടി സുശാന്ത് മിശ്ര 8.1 ഓവറിൽ 28 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. കാർത്തിക് ത്യാഗി, രവി ബിഷ്ണോയി എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.

അഥർവ അങ്കൊലേക്കർ, യശ്വസി ജയ്‌സ്വാൾ എന്നിവർ ഓരോ വിക്കറ്റ് പങ്കിട്ടു. മുഹമ്മദ് ഹുറൈര (നാല്), ഫഹദ് മുനീർ (0), ഖാസി അക്രം (ഒൻപത്), ഇർഫാൻ ഖാൻ (മൂന്ന്), അബ്ബാസ് അഫ്രീദി (രണ്ട്), താഹിർ ഹുസൈൻ (രണ്ട്), ആമിർ അലി (ഒന്ന്) എന്നിവരാണ് പാക് നിരയിലെ മറ്റ് ബാറ്റ്സ്മാൻമാരുടെ സ്കോർ.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് മൂന്നാം വിക്കറ്റിൽ ഹൈദർ അലി – റുഹൈൽ നാസിർ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. രണ്ടിന് 34 റൺസ് എന്ന നിലയിലായിരുന്ന പാകിസ്ഥാനെ 96 റൺസിൽ എത്തിച്ചശേഷമാണ് ഈ കൂട്ടുകെട്ട് വേർപിരിഞ്ഞത്. വെറും 26 റൺസിനിടെയാണ് പാക്കിസ്ഥാന് അവസാന ആറു വിക്കറ്റുകൾ നഷ്ടമായത്. അവസാന നാലു വിക്കറ്റുകൾ നഷ്ടമായത് വെറും ഒൻപതു റൺസിനിടെയും.

തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനലാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ക്വാർട്ടറിൽ ഓസ്ട്രേലിയയെയാണ് ഇന്ത്യ തോൽപിച്ചത്. പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെയും. 2010നുശേഷം അണ്ടർ 19 ലോകകപ്പിൽ പാകിസ്ഥാൻ ഇതുവരെ ഇന്ത്യയെ തോൽപിച്ചിട്ടില്ല.

Newsdesk

Share
Published by
Newsdesk

Recent Posts

ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്; തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ

ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…

12 hours ago

നിങ്ങൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ എന്ത് ചെയ്യും? Income Protection Insurance നിങ്ങൾക്ക് ആവശ്യമുണ്ടോ.?

നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…

13 hours ago

ഐറിഷ് കുടുംബങ്ങൾക്ക് €450 എനർജി ബിൽ സേവിങ്സും €3.6k ഗ്രാന്റും നൽകണമെന്ന് ആവശ്യം

കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…

14 hours ago

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…

1 day ago

കടുത്ത സാമ്പത്തിക പ്രതിസന്ധി; പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും തപാൽ നിരക്ക് വർധിപ്പിക്കാനും യുഎസ് പോസ്റ്റൽ സർവീസ്

വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…

1 day ago

ബൈബിളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് ജയിലിലേക്ക് കടത്തി; യുവതിക്ക് ആറ് വർഷം തടവ്

വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…

1 day ago