രാജ്യത്തെ ആദ്യ ചെസ് ടൂറിസത്തിന് തുടക്കം കുറിക്കാന്‍ കേരളം ഒരുങ്ങുന്നു.
ചെസ്സും ടൂറിസവും കൂട്ടിയിണക്കിക്കൊണ്ട് സഞ്ചാരികളെയും താരങ്ങളെയും കേരളത്തിലേക്ക് ആകര്‍ഷിക്കുക യെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
മുന്‍ ഇന്ത്യന്‍ താരങ്ങളായ പ്രൊഫ.എന്‍ആര്‍. അനില്‍കുമാര്‍, ഡോ.പി. മനോജ് കുമാര്‍, ജോ പറപ്പള്ളി എന്നിവരും മറ്റ് നാല് ചെസ് പ്രേമികളും ചേര്‍ന്ന ഓറിയന്റ് ചെസ് മൂവ്സ് എന്ന കൂട്ടായ്മയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
പുരവഞ്ചികളിലൂടെ കായല്‍ക്കാഴ്ചകള്‍ കണ്ട്, ബീച്ചുകളെയും മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളെയും കൂട്ടിയിണക്കിയാണ് ചെസ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.
ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത് ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്നുവരെയാണ്. ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചിരിക്കുന്നത് വിനോദസഞ്ചാര വകുപ്പിന്‍റെ സഹകരണത്തോടെയാണ്. ഇതില്‍ വിദേശത്തുനിന്നുള്‍പ്പെടെ നാല്‍പ്പതിലേറെ താരങ്ങള്‍ പങ്കെടുക്കുമെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
ഭക്ഷണം, യാത്ര, താമസസൗകര്യം, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സന്ദര്‍ശനം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. നാലു ലക്ഷം രൂപവരെയാണ് വിജയിക്ക് സമ്മാനമായി ലഭിക്കുന്നത്.
ഇതിനായി 64,000 രൂപയാണ് വിദേശതാരങ്ങളില്‍നിന്ന് ഈടാക്കുന്നത്. എന്നാല്‍ സ്വദേശികള്‍ക്ക് ഇളവുകളുണ്ടാവുമെന്നും സൂചനയുണ്ട്.
തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…
സോഫ്റ്റ്വെയർ തകരാറിനെ തുടർന്ന് ആഗോള തലത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ തടസ്സപ്പെട്ടു. എയർബസ് A320 ശ്രേണിയിലെ വിമാനങ്ങളെയാണ് തകരാർ ബാധിച്ചത്.…
ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഉബർ ഉപഭോക്താക്കൾക്ക് നിശ്ചിത നിരക്ക് ഓപ്ഷനുകൾ ഏർപ്പെടുത്തുന്നതിനെതിരെ ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധം. വ്യാഴാഴ്ച വൈകുന്നേരം നടന്ന പ്രതിഷേധത്തെ…
ഐറിഷ് ലൈഫ് ഹെൽത്ത് ജനുവരി മുതൽ പ്രീമിയം നിരക്കുകൾ ശരാശരി 5% വർദ്ധിപ്പിക്കും. ഇത് അടുത്ത വർഷം പല കുടുംബങ്ങളുടെയും…
പിയാനോയിൽ കൈവിരലുകൾ കൊണ്ട് സംഗീതത്തിന്റെ മാന്ത്രിക സ്പർശമൊരുക്കുന്ന പ്രശസ്ത സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയുടെ സോളിഡ് ബാൻഡും, ചെണ്ടയുടെ താളമേളത്തിൽ…