gnn24x7

രാജ്യത്തെ ആദ്യ ചെസ് ടൂറിസത്തിന് തുടക്കം കുറിക്കാന്‍ കേരളം ഒരുങ്ങുന്നു.

0
277
gnn24x7

രാജ്യത്തെ ആദ്യ ചെസ് ടൂറിസത്തിന് തുടക്കം കുറിക്കാന്‍ കേരളം ഒരുങ്ങുന്നു. 

ചെസ്സും ടൂറിസവും കൂട്ടിയിണക്കിക്കൊണ്ട് സഞ്ചാരികളെയും താരങ്ങളെയും കേരളത്തിലേക്ക് ആകര്‍ഷിക്കുക യെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 

മുന്‍ ഇന്ത്യന്‍ താരങ്ങളായ പ്രൊഫ.എന്‍ആര്‍. അനില്‍കുമാര്‍, ഡോ.പി. മനോജ് കുമാര്‍, ജോ പറപ്പള്ളി എന്നിവരും മറ്റ് നാല് ചെസ് പ്രേമികളും ചേര്‍ന്ന ഓറിയന്റ് ചെസ് മൂവ്സ് എന്ന കൂട്ടായ്മയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

പുരവഞ്ചികളിലൂടെ കായല്‍ക്കാഴ്ചകള്‍ കണ്ട്, ബീച്ചുകളെയും മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളെയും കൂട്ടിയിണക്കിയാണ് ചെസ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. 

ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത് ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്നുവരെയാണ്. ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചിരിക്കുന്നത് വിനോദസഞ്ചാര വകുപ്പിന്‍റെ സഹകരണത്തോടെയാണ്. ഇതില്‍ വിദേശത്തുനിന്നുള്‍പ്പെടെ നാല്‍പ്പതിലേറെ താരങ്ങള്‍ പങ്കെടുക്കുമെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.

ഭക്ഷണം, യാത്ര, താമസസൗകര്യം, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സന്ദര്‍ശനം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. നാലു ലക്ഷം രൂപവരെയാണ് വിജയിക്ക് സമ്മാനമായി ലഭിക്കുന്നത്. 

ഇതിനായി 64,000 രൂപയാണ് വിദേശതാരങ്ങളില്‍നിന്ന് ഈടാക്കുന്നത്. എന്നാല്‍ സ്വദേശികള്‍ക്ക് ഇളവുകളുണ്ടാവുമെന്നും സൂചനയുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here