ഡല്‍ഹി പീരാ ഗാര്‍ഹിയിലെ ഫാക്ടറിയില്‍ ഉണ്ടായ
തീപ്പിടുത്തത്തില്‍ ഒരു അഗ്നിശമന സേനാ ഉധ്യോഗസ്ഥന്‍ മരിച്ചു. അഗ്നിശമന സേനയുടെ കൃതിനഗര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥന്‍ അമിത് ബല്യന്‍ ആണ് മരിച്ചത്. അരമണിക്കൂര്‍ നീണ്ട് നിന്ന രക്ഷാപ്രവര്‍ത്തനത്തിനോടുവിലാണ് 27 കാരനായ അമിതിന്‍റെ മൃതദേഹം അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
രണ്ട് അഗ്നിശമന സേനാ ഉദ്യോഗസ്ഥരടക്കം 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍,ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍ എന്നിവര്‍ അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍റെ മരണത്തില്‍ അനുശോചനം രേഖപെടുത്തി. പുലര്‍ച്ചെ 4.30 നാണ് ഫാക്ടറി കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും തീ അണയ്ക്കുന്നതിനുമായി സ്ഥലത്തെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ കെട്ടിടത്തില്‍ സ്ഫോടനമുണ്ടാവുകയും കെട്ടിടത്തിന്‍റെ മേല്‍ക്കൂര താഴേയ്ക്കു പതിക്കുകയുമായിരുന്നു. ഇതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ഉള്ളില്‍ കുടുങ്ങുകയായിരുന്നു.ഏഴ് അഗ്‌നിശമന യൂനിട്ടുകളാണ് അപകടം അറിഞ്ഞുടന്‍ സ്ഥലത്തെത്തിയത്.അപകടത്തിന്‍റെ തീവ്രത മനസിലാക്കിയ സേന 35 യുണിറ്റുകള്‍ കൂടി സ്ഥലത്ത് എത്തുച്ചു.