അബുദാബി: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്കൂൾ ബസുകൾക്ക് ഒരു ലക്ഷം മുതൽ 2 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. സുരക്ഷാ ക്രമീകരണങ്ങളുണ്ടോയെന്ന് പരിശോധിച്ചാണ് സ്കൂൾ ബസുകൾക്ക് ലൈസൻസ് നൽകുന്നത്. ലൈസൻസ് ഇല്ലാത്ത വാഹനങ്ങൾ സർവീസ് നടത്തിയാൽ ശക്തമായ നടപടിയുണ്ടാകും. ഇതിനുള്ള പരിശോധനകൾ ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു.