പാരിസ്: ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിലേക്ക് സീഡുകാരിയല്ലാത്ത 19 വയസ്സുള്ള ഇഗാ സ്വിയടെക് പ്രവേശിച്ചു. ചരിത്രം കുറിച്ചാണ് ഇഗാ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിലേക്ക് പ്രവേശനം നേടിയത്. റോളണ്ട് ഗാരോസിലാണ് ഫൈനല്‍ മത്സരം അരങ്ങേറുന്നത്. ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ പ്രവേശനം നേടുന്ന ആദ്യത്തെ പോളിഷ് വനിതയാണ് ഇഗാ സ്വിയടെക്. കൂടാതെ സീഡില്ലാതെ ഒരു ഗ്ലാന്റ്സ്ലാമിന്റെ ഫൈനലിലേക്ക് പ്രവേശനം നേടുന്ന 7 മത്തെ വനിതകൂടിയാണ് ഇഗാ.
യൂണിവേഴ്‌സിറ്റി സ്റ്റുഡന്റായ ഇഗാ ഇപ്പോള്‍ കണ്‍ഫ്യൂഷനിലാണ്. തനിക്ക് ഇനി പഠനം തുടരണോ അതോ ടെന്നീസ് തുടരണോ എന്നതാണ് സംശയം. ” ഇപ്പോള്‍ എനിക്ക് പഠനത്തിലേക്ക് മടങ്ങാനുള്ള തീരുമാനം എടുക്കാന്‍ പ്രയാസമാണ്, കാരണം എനിക്ക് വലിയ കാര്യങ്ങള്‍ നേടാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നു.” അര്‍ജന്റീനിയന്‍ ക്വാളിഫയര്‍ നാദിയ പോഡോറോസ്‌കയെ 6-2, 6-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തി ഫ്രഞ്ച് ഓപ്പണ്‍ സ്ലാമില്‍ കന്നി ഫൈനലിലെത്തിയ സ്വിയടെക് പറഞ്ഞു.
‘പക്ഷെ എനിക്ക് 19 വയസ്സ് മാത്രമേ ഉള്ളൂ, അതിനാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വളരെയധികം എനിക്ക് എന്നെ തന്നെ മാറ്റാന്‍ കഴിയും. അത് നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. പക്ഷേ, തനിക്ക് പഠനം വലിയൊരു ആഗ്രമാണ്. അതുകൊണ്ട് ശരിക്കും ഞാന്‍ ഇപ്പോള്‍ തീരുമാനമെടുക്കാന്‍ പോകുന്നില്ല. ‘ സ്വീടെക് പറഞ്ഞു. ഫ്രഞ്ച് ഓപ്പണിന് മുന്‍പ് 2019 ല്‍ സ്വീടെക് പാരീസില്‍ കളിച്ചു, അവിടെ വെറും 45 മിനിറ്റിനുള്ളില്‍ സിമോണ ഹാലെപ്പിനോട് ഒരേ ഒരു കളിമാത്രം തോറ്റതിന് ശേഷം, മറ്റെല്ലാം വിജയിക്കുവാനായി. ഈ കളിക്ക് ശേഷം പഠനത്തിലേക്ക് ശ്രദ്ധ തിരിച്ചു. ആറു പരീക്ഷകള്‍ പൂര്‍ത്തീകരിച്ചു. ഈ വര്‍ഷം പാരീസില്‍ വച്ച് തന്റെ ബിരുദ പഠനം പൂര്‍ത്തീകരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് സ്വീടെക് പറഞ്ഞു.
താന്‍ കൂുതല്‍ പരിശ്രമിച്ച് ആദ്യ പത്ത് സീഡുകളില്‍ ഇടം നേടുവാന്‍ സാധ്യമായാല്‍ താന്‍ കൂടുതല്‍ ഗ്രാന്റ് സ്ലാമുകള്‍ക്കായി പേരാടുകയും ചെയ്താല്‍ ചിലപ്പോള്‍ തനിക്ക് യൂണിവേഴ്‌സിറ്റി വിടേണ്ടി വന്നേക്കാം. ഇപ്പോള്‍ താന്‍ തന്റെ ഇമേജിലും കരിയറിലും കൂടുതല്‍ ശ്രദ്ധകൊടുക്കാന്‍ ആഗ്രഹിക്കുന്നു എന്നും ഇഗ സ്വിയടെക് മാധ്യമങ്ങളോട് പറഞ്ഞു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…