2021ല്‍ ഒളിപിംക്‌സ് നടത്താന്‍ സന്നദ്ധമാണെന്ന് അറിയിച്ച് ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയിലായിരുന്നു 2021 ല്‍ ഒളിംപിക്‌സ് നടത്താന്‍ തയ്യാറാണെന്ന് സുഗ അറിയിച്ചത്.
2020ലെ ജൂലായില്‍ നടത്താനിരുന്ന ഒളിംപിക്‌സ് ചരിത്രത്തിലാദ്യമായി കൊവിഡ് പശ്ചാത്തലത്തില്‍ ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി നീട്ടിവെക്കുകയായിരുന്നു.
മനുഷ്യര്‍ കൊവിഡിനെ അതിജീവിക്കുമെന്ന സന്ദേശം ഉയര്‍ത്തിപിടിക്കാന്‍ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ജപ്പാന്‍ തയ്യാറാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
” എല്ലാവരെയും ഒളിംപിക്‌സ് വേദിയിലേക്ക് സുരക്ഷിതമായി സ്വീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ഐക്യരാഷ്ട്രസഭയില്‍ സുഗ അറിയിച്ചു.
ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഷിന്‍സോ ആബെ രാജിവെച്ചതിന് ശേഷമായിരുന്നു സുഗ പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുത്തത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പതിനൊന്നായിരം കായിക താരങ്ങളാണ് 2020ലെ ഒളിംപിക്‌സ് മത്സരങ്ങളിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. നിലവില്‍ വിദേശത്തു നിന്നുള്ളവര്‍ക്ക് ജപ്പാനിലേക്ക് പ്രവേശിക്കുന്നതില്‍ കര്‍ശന നിയന്ത്രങ്ങളുണ്ട്. ഒളിംപ്ക്‌സിനോട് അനുബന്ധിച്ച് അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളില്‍ ജപ്പാന്‍ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടി വരും. വാക്‌സിനെത്തിയില്ലെങ്കിലും ഒളിംപ്ക്‌സ് നടത്താമെന്ന നിലപാട് നേരത്തെ ഇന്റര്‍നാഷണല്‍ ഒളിംപ്ക്സ് കമ്മിറ്റിയും സ്വീകരിച്ചിരുന്നു.പരമാവധി കാണികളെ കുറച്ച് മത്സരം സംഘടിപ്പിക്കാനാണ് സംഘാടകര്‍ ആലോചിക്കുന്നത്. അതേസമയം പൂര്‍ണമായും കാണികളെ ഒഴിവാക്കുന്നതിനോട് ജപ്പാനു യോജിപ്പില്ല.
മിനിയാപൊളിസ് : മിനിയാപൊളിസിൽ നടന്ന ടൗൺ ഹാൾ യോഗത്തിനിടെ യുഎസ് പ്രതിനിധി ഇൽഹാൻ ഒമറിന് നേരെ അജ്ഞാത ദ്രാവകം തളിച്ച…
ഹണ്ട്‌സ്‌വിൽ (ടെക്‌സസ്): അമേരിക്കയിൽ 2026-ലെ ആദ്യ വധശിക്ഷ ടെക്‌സസിൽ നടപ്പിലാക്കി. മുൻ കാമുകിയെയും അവരുടെ സുഹൃത്തിനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ…
ഫ്ലോറിഡ: ഫ്ലോറിഡയിൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ സ്വന്തം മകനെ കൊലപ്പെടുത്തിയ കേസിൽ ഡയാന കള്ളം (43) എന്ന സ്ത്രീയെ പോലീസ് അറസ്റ്റ്…
ന്യൂയോർക്ക്: സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ ഭദ്രാസനം വിഭാവനം ചെയ്ത "Faith…
ഓസ്റ്റിൻ: നഗരത്തിലെ ഒരു കെട്ടിടം കൊള്ളയടിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് പൊതുജനങ്ങളുടെ സഹായം…
കനത്ത മഞ്ഞുവീഴ്ചയെയും റോഡുകളിലെ മഞ്ഞിനെയും (Ice) തുടർന്ന് നോർത്ത് ടെക്സാസിലെ പ്രധാന സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ചയും (ജനുവരി 29, 2026)…