കൊച്ചി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ (86) വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. 1960 റോം ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു. 1962 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ ടീമിലെയും നിറസാന്നിധ്യമായിരുന്നു അദ്ദേഹം.
1958 മുതല്‍ 1966 വരെ ഇന്ത്യന്‍ ജേഴ്‌സിയില്‍ തിളങ്ങിയ അദ്ദേഹത്തെ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മറവിരോഗം കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് എറണാകുളം എസ്ആര്‍എം റോഡിലെ സ്വന്തം വസതിയില്‍ നിന്ന് അദ്ദേഹം പുറത്തിറങ്ങിയിരുന്നില്ല. നിരവധി ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുള്ള ചന്ദ്രശേഖരന്‍ എന്നും ഇന്ത്യയുടെ വിശ്വസ്തനായ പ്രതിരോധനിര താരമായിരുന്നു.
1956-ല്‍ കാള്‍ട്ടെക്‌സ് എസ് സിയിലൂടെയാണ് അദ്ദേഹം പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്. രണ്ടു വര്‍ഷത്തിനപ്പുറം ഇന്ത്യന്‍ ടീമിലും ഇടംനേടി. 1966-ല്‍ ദേശീയ ടീമില്‍ നിന്ന് വിരമിച്ച അദ്ദേഹം പിന്നീട് സ്റ്റേറ്റ് ബാങ്കിന് വേണ്ടി കളിക്കാനിറങ്ങി. 1964 ടോക്യോ ഒളിമ്പിക്‌സിന്റെ യോഗ്യതാ റൗണ്ടിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയിട്ടുണ്ട്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…