gnn24x7

ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു

0
230
gnn24x7

കൊച്ചി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ (86) വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. 1960 റോം ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു. 1962 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ ടീമിലെയും നിറസാന്നിധ്യമായിരുന്നു അദ്ദേഹം.

1958 മുതല്‍ 1966 വരെ ഇന്ത്യന്‍ ജേഴ്‌സിയില്‍ തിളങ്ങിയ അദ്ദേഹത്തെ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മറവിരോഗം കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് എറണാകുളം എസ്ആര്‍എം റോഡിലെ സ്വന്തം വസതിയില്‍ നിന്ന് അദ്ദേഹം പുറത്തിറങ്ങിയിരുന്നില്ല. നിരവധി ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുള്ള ചന്ദ്രശേഖരന്‍ എന്നും ഇന്ത്യയുടെ വിശ്വസ്തനായ പ്രതിരോധനിര താരമായിരുന്നു.

1956-ല്‍ കാള്‍ട്ടെക്‌സ് എസ് സിയിലൂടെയാണ് അദ്ദേഹം പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്. രണ്ടു വര്‍ഷത്തിനപ്പുറം ഇന്ത്യന്‍ ടീമിലും ഇടംനേടി. 1966-ല്‍ ദേശീയ ടീമില്‍ നിന്ന് വിരമിച്ച അദ്ദേഹം പിന്നീട് സ്റ്റേറ്റ് ബാങ്കിന് വേണ്ടി കളിക്കാനിറങ്ങി. 1964 ടോക്യോ ഒളിമ്പിക്‌സിന്റെ യോഗ്യതാ റൗണ്ടിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here