Categories: Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ജ​നു​വ​രി മാ​സ​ത്തെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള പു​ര​സ്കാ​രം അ​ഗ്യൂ​റോ സ്വ​ന്ത​മാ​ക്കി

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ജ​നു​വ​രി മാ​സ​ത്തെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള പു​ര​സ്കാ​രം മാ​ഞ്ച​സ്റ്റ​ർ സി​റ്റി താ​രം സെ​ർ​ജി​യോ അ​ഗ്യൂ​റോ സ്വ​ന്ത​മാ​ക്കി. പ്രീ​മി​യ​ർ ലീ​ഗ് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടു​ന്ന വി​ദേ​ശ​താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് പേ​രി​ലാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പു​ര​സ്കാ​ര നേ​ട്ടം. ക​ഴി​ഞ്ഞ​മാ​സം മൂ​ന്നു മ​ത്സ​ര​ത്തി​ൽ ആ​റു ഗോ​ളു​ക​ളും ഒ​രു അ​സി​സ്റ്റു​മാ​ണ് അ​ദ്ദേ​ഹം നേ​ടി​യ​ത്.

ക​രി​യ​റി​ൽ ഏ​ഴാം ത​വ​ണ​യാ​ണ് അ​ഗ്യൂ​റോ ലീ​ഗി​ൽ “പ്ലെ​യ​ര്‍ ഓ​ഫ് ദ ​മ​ന്ത്’ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ഇ​തോ​ടെ ഈ ​പു​ര​സ്കാ​രം ഏ​റ്റ​വു​മ​ധി​കം സ്വ​ന്ത​മാ​ക്കു​ന്ന താ​ര​മെ​ന്ന റി​ക്കാ​ർ​ഡും അ​ർ​ജ​ന്‍റീ​ന​ൻ താ​രം അ​ഗ്യൂ​റോ സ്വ​ന്തം പേ​രി​ലാ​ക്കി. ഹാ​രി കെ​യ്ൻ, സ്റ്റീ​വ​ൻ ജെ​റാ​ർ​ഡ് എ​ന്നി​വ​രെ​യാ​ണ് താ​രം പി​ന്ത​ള്ളി​യ​ത്. ഇ​വ​ർ ആ​റു ത​വ​ണം വീ​തം ഈ ​അ​വാ​ർ​ഡ് നേ​ടി​യി​ട്ടു​ണ്ട്.

നേ​ര​ത്തെ, ഫ്രാ​ൻ​സി​ന്‍റെ തി​യ​റി ഹെ​ൻ​റി​യെ മ​റി​ക​ട​ന്നാ​യി​രു​ന്നു ഏ​റ്റ​വും മി​ക​ച്ച വി​ദേ​ശ ഗോ​ൾ​വേ​ട്ട​ക്കാ​ര​നെ​ന്ന നേ​ട്ടം അ​ഗ്യൂ​റോ സ്വ​ന്ത​മാ​ക്കി​യ​ത്. സ്വ​ദേ​ശ താ​ര​ങ്ങ​ളെ​ക്കൂ​ടി പ​രി​ഗ​ണി​ച്ചാ​ൽ നി​ല​വി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് അ​ഗ്യൂ​റോ. മു​ന്നി​ലു​ള്ള​ത് അ​ല​ൻ ഷി​യ​റ​ർ (260), വെ​യ്ൻ റൂ​ണി (208), ആ​ൻ​ഡി കോ​ൾ (187) എ​ന്നി​വ​ർ മാ​ത്രം.

Newsdesk

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

14 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

19 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

21 hours ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

1 day ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

1 day ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

2 days ago