Sports

സെറീന വില്യംസ് വിംബിൾഡനിൽ നിന്ന് പരുക്കേറ്റ് പുറത്തായി

ലണ്ടൻ: ഇതിഹാസ താരം യുഎസിന്റെ സെറീന വില്യംസ് വിംബിൾഡനിൽനിന്ന് പരുക്കേറ്റ് പുറത്തായി. ഒന്നാം റൗണ്ട് മത്സരത്തിനിടെയാണ് പരിക്കേറ്റത്. 24–ാം ഗ്രാൻസ്‍ലാം കിരീടവുമായി വനിതാ ടെന്നിസിലെ റെക്കോർഡിനൊപ്പം എത്താനുള്ള ശ്രമമാണ് പരുക്കേറ്റതോടെ പാളിയത്. വിംബിൾഡനിൽ ഏഴു തവണ കിരീടം ചൂടിയിട്ടുള്ള സെറീന, ഇത്തവണ ആറാം സീഡായാണ് ലണ്ടനിൽ മത്സരിക്കാനെത്തിയത്.

ബെലാറസിന്റെ സീഡില്ലാ താരം അലക്സാന്ദ്ര സാസ്‌നോവിച്ചിനെതിരെ ലീഡ് ചെയ്യുമ്പോഴാണ് താരത്തിന് പരുക്കേറ്റത്. കോർട്ടിൽ തെന്നിവീണ സെറീന ഉടൻതന്നെ വൈദ്യസഹായം തേടിയിരുന്നു. നീണ്ട ചികിത്സയ്ക്കുശേഷം സെറീന കളത്തിലേക്കു തിരിച്ചെത്തിയെങ്കിലും പരുക്കിന്റെ ലക്ഷണങ്ങൾ മുഖത്തും കളിയിലും പ്രകടമായിരുന്നു. കളി തുടരാനാകാതെ പുൽമൈതാനത്ത് കണ്ണീരോടെ മുട്ടുകുത്തിയിരുന്ന സെറീന, പരസഹായത്തോടെയാണ് കളംവിട്ടത്.

ഏറ്റവുമൊടുവിൽ വിംബിൾഡനിൽ കളിച്ച നാലു തവണയും ഫൈനലിലെത്തിയ താരമാണ് സെറീന. 2017ൽ ഓസ്ട്രേലിയൻ ഓപ്പണിലാണ് സെറീന ഏറ്റവും അവസാനമായി ഗ്രാൻസ്‍ലാം കിരീടം ചൂടിയത്.

റോജർ ഫെഡററുടെ ആദ്യ റൗണ്ട് എതിരാളിയായിരുന്ന അഡ്രിയാൻ മന്നാരീനോയ്ക്ക് പിന്നാലെ സെറീനയ്ക്കും കളത്തിൽ തെന്നിവീണ് പരുക്കേറ്റതോടെ, മത്സരം നടക്കുന്ന പുൽമൈതാനത്തിന്റെ കാര്യത്തിലും സംശയങ്ങളുയർന്നു.

Sub Editor

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

10 mins ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

12 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

15 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

20 hours ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago