ബൾഗേറിയൻ ടെന്നീസ് താരം ഗ്രിഗർ ദിമിത്രോവിന് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ വിവരം വെളിപ്പെടുത്തിയത്. ഒരാഴ്ച മുൻപാണ് ഗ്രിഗർ ദിമിത്രോവ് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനൊപ്പം സൗഹൃദമത്സരം കളിച്ചത്. ബെൽഗ്രേഡിൽ നടന്ന അഡ്രിയ ടൂർണമെന്റിൽ ഗ്രിഗർ ദിമിത്രോവ് കളിച്ചിരുന്നു. ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച്, മൂന്നാം നമ്പർ താരം ഡെമിനിക് തീം, 17ാം നമ്പർ താരം അലക്സാണ്ടർ സവറേവ് എന്നിവരും ടൂർണമെന്റിൽ പങ്കെടുത്തിരുന്നു.
ശനിയാഴ്ച ക്രൊയേഷ്യയിലെ അഡ്രിയാടിക് കോസ്റ്റിൽ നടന്ന രണ്ടാം പാദ ബാൽക്കൻസ് ടൂർണമെന്റിലും ദിമിത്രേവ് കളിച്ചിരുന്നു. ബോർന കോറിക്കുമായി പരാജയപ്പെട്ടതിന് പിന്നാലെ സുഖമില്ലാത്തതിനാൽ ദിമിത്രേവ് ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു. ദിമിത്രേവിന് കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ നൊവാക് ജോക്കോവിച്ചും റഷ്യയുടെ ആൻഡ്രി റൂബ്ലെവുമായുള്ള ഫൈനൽ മത്സരം റദ്ദാക്കി.
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…