ലിസ്റ്റിംഗിനൊരുങ്ങി ജാക്മായുടെ ആന്റ് ഗ്രൂപ്പ്

ചൈനയിലെ ഏറ്റവും സമ്പന്നനായ ജാക് മാ നേതൃത്വം നല്‍കുന്ന ആന്റ് ഗ്രൂപ്പ് വമ്പന്‍ ഐ.പി.ഒ ലക്ഷ്യമിട്ട് ഹോംഗ്കോംഗ്, ഷാംഗ്ഹായ് സ്റ്റോക്്  എക്സ്ചേഞ്ചുകളില്‍ ലിസ്റ്റിംഗിനു തയ്യാറെടുക്കുന്നു. 200 ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണ്ണയം നേടിയുള്ളതായിരിക്കും ഇരട്ട ലിസ്റ്റിംഗ് എന്നാണു സൂചന.

സൗദി ആരാംകോയെക്കാള്‍ വലിയ ലിസ്റ്റിംഗ് ആയിരിക്കും ഇതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.മൂല്യത്തിന്റെ കാര്യത്തില്‍ മുന്നിലുള്ള വോള്‍ സ്ട്രീറ്റ് കമ്പനികളെക്കാള്‍ സമ്പന്നമാണ് ഇപ്പോള്‍ തന്നെ ആന്റ് ഗ്രൂപ്പ്.ആലിബാബ സ്ഥാപകനായ ജാക്മായുടെ ആന്റ് ഗ്രൂപ്പ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മുതല്‍ പേമെന്റ് ആപ്പുകള്‍ വരെയുള്ള ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോം ബിസിനസിലെ മുന്‍നിരക്കാരാണ്.ചൈന ഇന്റര്‍നാഷണല്‍ കാപ്പിറ്റല്‍ കോര്‍പ്, സിറ്റി ഗ്രൂപ്പ് കിര, ജെപി മോര്‍ഗന്‍ ചേസ് & കമ്പനി, മോര്‍ഗന്‍ ആന്‍ഡ് സ്റ്റാന്‍ലി തുടങ്ങിയ കമ്പനികളില്‍ നിന്നും 10 ബില്യണ്‍ ഡോളര്‍ നിക്ഷപ സാധ്യതയും ആന്റ് ഗ്രൂപ്പ് ലക്ഷ്യമിട്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.സൗദി അരാംകോയുടെ 29 ബില്യണ്‍ ഡോളറിന്റെ   ഐപിഒ റെക്കോര്‍ഡ് മറികടക്കാന്‍ ജാക് മായ്ക്കു സാധ്യമാകുമെന്ന പ്രതീക്ഷ വിപണിയിലുണ്ട്.

ആന്റ് ഗ്രൂപ്പിന്റെ ലിസ്റ്റിംഗ് വിവരം പുറത്തുവന്നതോടെ  ന്യൂയോര്‍ക്കില്‍ അലിബാബയുടെ ഓഹരികള്‍ 3.1 ശതമാനം ഉയര്‍ന്നു. 2014 ലെ ഐപിഒയ്ക്ക് ശേഷമുള്ള റെക്കോര്‍ഡ് ഉയരമാണിപ്പോഴത്തേത്.  കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ഒരു വശത്ത് തന്റെ സിഎസ്ആര്‍ ഫണ്ടുയര്‍ത്തുമ്പോള്‍ തന്നെയാണ് മറുവശത്ത് ലിസ്റ്റിംഗിലൂടെ വന്‍ നേട്ടവും ജാക്മാ പദ്ധതിയിടുന്നത്.

കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയിലെ ഏറ്റവും വലിയ ധനികനായ ജാക് മാ നല്‍കിയത് 14.5 ദശലക്ഷം ഡോളറാണ്. ഏതാണ്ട് 103 കോടി രൂപയിലേറെ വരും ഇത്. മുഷ്യനും രോഗവും തമ്മിലുള്ള ഈ പോരാട്ടം ഒരു ദീര്‍ഘയാത്രയാണെന്ന് അറിയാമെന്നും, ഈ തുക രോഗത്തെ നേരിടാനുതകുന്ന വൈദ്യ ഗവേഷണങ്ങള്‍ക്കും രോഗപ്രതിരോധത്തിനും കരുത്തേകട്ടെയെന്നും ജാക് മായുടെ ഉടമസ്ഥതയിലുള്ള ആലിബാബ ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തന ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

Newsdesk

Recent Posts

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

9 mins ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

1 hour ago

യുദ്ധം അവസാനിച്ചോ? അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം

ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…

23 hours ago

അയർലണ്ട്–ബ്രിട്ടൻ ഫെറി യാത്രയ്ക്ക് ഇനി പാസ്‌പോർട്ട് നിർബന്ധം

ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…

1 day ago

ഭവനക്ഷാമം രൂക്ഷം; വാകന്റ് പ്രോപ്പർട്ടി സ്കീം പരിഷ്കരിക്കാൻ സർക്കാർ

അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…

1 day ago

Udit Narayan Invites Music Lovers to His First-Ever Live Concert in Ireland

Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…

1 day ago