Top News

നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ച് വയനാട്ടിൽ ബിജെപി കൂട്ടരാജി

സുൽത്താൻബത്തേരി: യുവമോർച്ചാ നേതാക്കളെ പുറത്താക്കിയതടക്കമുള്ള നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ച് വയനാട്ടിലെ ബി.ജെ.പി.ക്കുള്ളിൽ കൂട്ടരാജി. സുൽത്താൻബത്തേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കെ.എൻ. സജി കുമാർ, നൂൽപ്പുഴ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ. പ്രേമൻ, അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.ടി. അനിൽ, ചീരാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുബ്രഹ്മണ്യൻ എന്നിവർ നിയോജകമണ്ഡലം പ്രസിഡന്റിനെ ഫോണിൽ വിളിച്ച് രാജിസന്നദ്ധത അറിയിച്ചു.

വരുംദിവസങ്ങളിൽ കൂടുതൽപ്പേർ പാർട്ടി വിടുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട‌്. ചിലയിടങ്ങളിൽ പാർട്ടി കമ്മിറ്റികൾ പിരിച്ചുവിടാനും ചർച്ചകൾ നടക്കുന്നുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജൂലായ് അഞ്ചാം തിയ്യതിയോടെ സംസ്ഥാന നേതാക്കൾ ജില്ലയിലെത്തും. ബത്തേരിയിലെ തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് ബി.ജെ.പി.ക്കുള്ളിലുയർന്ന തർക്കങ്ങൾക്ക് പിന്നാലെ യുവമോർച്ചാ നേതാക്കളെ പുറത്താക്കിയതാണ് വലിയ പൊട്ടിത്തെറിക്ക് കാരണമായത്.

Sub Editor

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

5 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

7 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

8 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

9 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago