ടൊറോന്റോ: കൊവിഡ് 19 നെതിരെ തടത്തുന്ന പൊതുശ്രമങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ കാനഡ എയര്‍ ഫോഴ്‌സ് വിമാനം ബ്രിട്ടീഷ് കൊളംബിയയില്‍ തകര്‍ന്നു വീണു.
കൊവിഡിനെതിരെ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിവാദ്യം ചെയ്യുന്ന പ്രകടനത്തിനിടെ സ്‌നോബേര്‍ഡ്സ് എന്ന എലൈറ്റ് എയര്‍ഫോഴ്സ് എയറോബാറ്റിക്സ് ടീമില്‍ നിന്നുള്ള വിമാനമാണ് തകര്‍ന്നുവീണതെന്ന് സൈന്യം അറിയിച്ചു.
കംലൂപ്‌സ് വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ മറ്റൊരു വിമാനത്തിനൊപ്പം വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ഒരു വീടിന്റെ മുന്‍വശത്ത് തകര്‍ന്നു വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
”കനേഡിയന്‍ ഫോഴ്സ് സ്‌നോബേര്‍ഡ്‌സ് വിമാനം ബി.സി കംലൂപ്‌സിന് സമീപം തകര്‍ന്നുവെന്ന് ആര്‍.സി.എ.എഫിന് വിവരം ലഭിച്ചു,” റോയല്‍ കനേഡിയന്‍ വ്യോമസേന ട്വീറ്റ് ചെയ്തു.വിമാനം തകരുന്നതിന് മുന്‍പ് പാരച്യൂട്ട് ഉപയോഗിച്ച് വിമാനത്തില്‍ നിന്ന് പൈലറ്റ് പുറത്തുകടന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഒരു വീടിന് മുന്നില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കത്തുന്നതിന്റെ ഫോട്ടോ പ്രചരിച്ചിരുന്നു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…