Categories: Top News

രാജ്യത്തെ തൊഴിലില്ലായ്മ; പ്രധാനമന്ത്രിയെ വിമര്‍ശിച് കോണ്‍ഗ്രെസ് നേതാവ്‌; ചുട്ട മറുപടി നല്‍കി നരേന്ദ്രമോദി

രാജ്യത്തെ തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ വിമര്‍ശിച്ച കോണ്‍ഗ്രെസ് നേതാവിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കി.സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപറഞ്ഞും പ്രതിപക്ഷത്തെ വിമര്‍ശിച്ചുമാണ് മോദി ലോക്സഭയില്‍ പ്രസംഗിച്ചത്.

പ്രധാനമന്ത്രി ലോക്സഭയില്‍ പ്രസംഗിക്കാന്‍ തുടങ്ങിയതോടെ “മഹാത്മാഗാന്ധി അമര്‍ രഹേ” എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിപക്ഷം എഴുന്നേറ്റു.മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യസമരം ഒരു നാടകമായിരുന്നെന്ന ബിജെപി നേതാവ് അനന്തകുമാര്‍ ഹെഗ്ഡെ യുടെ പരാമര്‍ശത്തോടുള്ള പ്രതിഷേധമായിരുന്നു പ്രതിപക്ഷം പ്രകടിപ്പിച്ചത്.

എന്നാല്‍ “ഇത്രെയേ ഉള്ളോ വേറെ എന്തെങ്കിലും ഉണ്ടോ” എന്നാണ് ഇതിനോട് പ്രധാനമന്ത്രി പ്രതികരിച്ചത് ,ഇതിന് മറുപടിയായി കോണ്‍ഗ്രസ്‌ നേതാവ് അധിര്‍ രഞ്ചന്‍ ചൗധരി ഇത് ട്രൈലെര്‍ എന്നാണ് പറഞ്ഞത് എന്നാല്‍ തന്‍റെ തനത് ശൈലിയില്‍ ഇതിനോട് പ്രതികരിച്ച മോദി “നിങ്ങള്‍ക്ക് ചിലപ്പോള്‍ മഹാത്മാഗാന്ധി ഒരു ട്രെയിലര്‍ ആയിരിക്കാം.ഞങ്ങളെ സംബന്ധിച്ച് മഹാത്മാഗാന്ധിയെന്ന് പറയുന്നത് ജീവിതമാണ്” എന്ന് പറഞ്ഞു.

പ്രധാനമന്ത്രി തന്‍റെ പ്രസംഗത്തില്‍ വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞു.രാജ്യത്തിന്റെയും ജനങ്ങളുടെയും വികസനത്തിന് വേണ്ടി പ്രയത്നിച്ചതിന്‍റെയും ഫലമായിട്ടാണ് ജനങ്ങള്‍ വീണ്ടും തെരഞ്ഞെടുത്തത്.വോട്ട് ബാങ്കിന്‍റെ അടിസ്ഥാനത്തിലല്ല സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുന്നത്.നവഭാരതത്ത്തിന്റെ സൂച്ചകങ്ങളായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം.മുത്തലാഖ്,അയോധ്യ,കശ്മീര്‍ എന്നിവ നേട്ടങ്ങളാണെന്നും പ്രധാനമന്ത്രി അവകാശപെട്ടു.കശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് വികസനം കൊണ്ട് വരാനാണ്  സര്‍ക്കാര്‍ ശ്രമിക്കുന്നത്.കോണ്‍ഗ്രസ്‌ ഭരണ ഘടനയെ നോക്ക് കുത്തിയാക്കിയവരാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു.തിരഞ്ഞെടുക്കപെട്ട സര്‍ക്കാരിനെ ചരിത്രമാണ് കോണ്‍ഗ്രെസ്സിനുള്ളത്.സിഎഎ എതിര്‍ക്കുന്നവര്‍ സംസാരിക്കുന്നത് പാക്കിസ്ഥാന്‍റെ ഭാഷയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളോട് രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.ചെറുപ്പകാരുടെ മര്‍ദനം ഏറ്റുവാങ്ങാന്‍ മോദി തയ്യാറായി കൊള്ളുവെന്നു രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയത്.ഇതിന് മറുപടിയായി പ്രധാനമന്ത്രി ആറു മാസം ഞാന്‍ കൂടുതല്‍ സൂര്യനമസ്ക്കാരം ചെയ്യും.എന്നിട്ട് അവരുടെ പ്രഹരങ്ങള്‍ ഏറ്റുവാങ്ങാന്‍ എന്റെ ശരീരത്തെ കരുത്തുള്ളതാക്കും. കഴിഞ്ഞ 20 വര്‍ഷമായി നിങ്ങളുടെ പ്രഹരങ്ങള്‍ ഞാന്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് പ്രധാനമന്ത്രി പറഞ്ഞു.

Newsdesk

Recent Posts

ഇന്ധന പ്രതിഷേധങ്ങളെത്തുടർന്ന് ഐറിഷ് പൗരത്വ ചടങ്ങുകൾ മാറ്റിവച്ചു

അയർലണ്ടിൽ നടക്കാനിരുന്ന പൗരത്വ ചടങ്ങുകൾ ഇന്ധന പ്രതിഷേധങ്ങൾ കാരണം മാറ്റിവച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയും നടത്താൻ നിശ്ചയിച്ചിരുന്ന ചടങ്ങുകൾ, നീതിന്യായ മന്ത്രിയുടെ…

5 hours ago

U/A സർട്ടിഫിക്കറ്റുമായി ‘പള്ളിച്ചട്ടമ്പി’ എത്തുന്നു

ടൊവിനോ തോമസ്സിനെ നായകനാക്കി ഡിജോ ജോസ് ആൻ്റെണിസംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രം U/A സർട്ടിഫിക്കറ്റുമായി സെൻസർ ചെയ്യുപ്പെട്ടു, വിഷുക്കാലം…

14 hours ago

ആശ ഭോസ്‌ലെ അന്തരിച്ചു; സംഗീത ലോകത്തെ അതുല്യ പ്രതിഭക്ക് ആദരാജ്ഞലികൾ

മുംബൈ: പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. കഴിഞ്ഞ ദിവസം ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. 92 വയസ്സായിരുന്നു.…

19 hours ago

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ

കൈകളിൽ വിവിധ തരത്തിലുള്ള ആയുധങ്ങളുമായി നിരവധിപ്പേർ. അവർ ഒരുദ്യുമത്തിന്റെ പാതയിൽ.പടക്കളത്തിലെ പോരാളികളേപ്പോലെ അവർ ശത്രുവിനെ നേരിട്ടുന്നു.കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ചലച്ചിത്ര…

22 hours ago

ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്; തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ

ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…

2 days ago

നിങ്ങൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ എന്ത് ചെയ്യും? Income Protection Insurance നിങ്ങൾക്ക് ആവശ്യമുണ്ടോ.?

നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…

2 days ago