ഡബ്ലിൻ: ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി ഇടവക ദിനം, വിശ്വാസ പരിശീലന വാർഷികം, കുടുംബ യൂണിറ്റുകളുടെ വാർഷികം എന്നിവ സംയുക്തമായി ഫെബ്രുവരി 8 ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ Dunboyne Community Centre ൽ വച്ച് ആഘോഷിക്കുന്നു. ബ്ലാഞ്ചാർഡ്സ്ടൗൺ ഫൊറോന വികാരി Rt. Rev. Msgr. Eoin Thynne ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്യും.
ഡബ്ലിൻ സീറോ മലബാർ സഭ കോർഡിനേറ്റർ റവ.ഡോ. ക്ലമന്റ് പാടത്തിപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ റവ. ഫാ. രാജേഷ് മേച്ചിറാകത്ത് ആശംസകൾ അർപ്പിച്ച് സംസാരിക്കും. തുടർന്ന് വിശ്വാസ പരിശീലന വിദ്യാർത്ഥികളുടേയും കുടുംബയൂണിറ്റുകളുടേയും നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറും. സ്നേഹവിരുന്നോടെ ഇടവകോത്സവം സമാപിക്കും
ഇടവകോത്സവത്തിലേയ്ക്ക് ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ലിൻ ഫാ. റോയ് വട്ടക്കാട്ട്, കൺവീനർ, കൈക്കാരന്മാർ, കമ്മറ്റിഅംഗങ്ങൾ, വിശ്വാസപരിശീലന അദ്ധ്യാപകർ എന്നിവർ അറിയിച്ചു.
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…