തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്ക്കെതിരായ അതിക്രമങ്ങള്ക്കെതിരേ കര്ശന നടപടിയെടുക്കാനും കുറ്റവാളികള്ക്കെതിരേ ശിക്ഷ ഉറപ്പാക്കണമെന്നും പോലീസിന് മുഖ്യമന്ത്രിയുടെ നിര്ദേശം. പോലീസിന്റെ അടുത്ത് പോയി പരാതിപ്പെടാന് സ്ത്രീകള് പ്രയാസപ്പെടുന്നുവെങ്കില് അവരുടെ അടുത്തെത്തി പരാതി സ്വീകരിക്കാൻ സൗകര്യം ഉണ്ടാക്കണം. അതിന്റെ ഭാഗമായി പഞ്ചായത്തുകളില് വനിതാ പോലീസ് ഉദ്യോഗസ്ഥ എത്തണമെന്നും പരാതികള് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ പ്രത്യേക സുരക്ഷ മുന്നിര്ത്തിക്കൊണ്ടാണ് പിങ്ക് പോലീസ് സംവിധാനം വലിയതോതില് ഏര്പ്പെടുത്തിയിട്ടുളളത്. പോലീസിനെ സമീപിക്കുമ്പോള് സൗഹാര്ദപരമായി പെരുമാറുന്നതിനും അവര്ക്ക് പിന്തുണ നല്കുന്നതിനുവേണ്ടിയുമാണ് പിആര് ഉണ്ടാകണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി
പോലീസ് എന്ന നിലയ്ക്ക് കുറേക്കൂടി ഫലപ്രദമായ നടപടികളിലേക്ക് കടക്കാനാകണമെന്നും കുറ്റവാളികള്ക്ക് അതിവേഗതയില് ശിക്ഷ ഉറപ്പാക്കണമെന്നും ഇതിനായി പ്രത്യേക കോടതികള് വേണമെന്നും നിർദേശിച്ച അദ്ദേഹം സെഷന് കോടതിയും അതിന് താഴെയുളള കോടതിയും സ്പെഷ്യല് കോടതിയായി അനുവദിക്കാനാകുമോ എന്ന കാര്യം പരിശോധിക്കുമെന്നും കൂട്ടിച്ചേർത്തു.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…