ന്യൂദല്ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രകടനം നടത്തിയ ജാമിഅ മില്ലിയ വിദ്യാര്ത്ഥികള്ക്ക് നേരെ പൊലീസ് അതിക്രമം. തിങ്കളാഴ്ച പാര്ലമെന്റിലേക്ക് നടത്തിയ പ്രകടനത്തില് പൊലീസ് ലാത്തി വീശുകയായിരുന്നു.
ജാമിഅ മില്ലിയ വിദ്യാര്ത്ഥികള്ക്കു നേരെ ദല്ഹി പൊലീസ് വീണ്ടും അക്രമം അഴിച്ചു വിട്ടിരിക്കുകയാണെന്ന് പ്രതിഷേധക്കാര് പറഞ്ഞു. വിദ്യാര്ത്ഥികളോട് ക്യാംപസിലേക്ക് തിരിച്ചു പോകാന് ആവശ്യപ്പെട്ടാണ് പൊലീസ് വിദ്യാര്ത്ഥികള്ക്കു നേരെ ലാത്തി വീശിയതെന്നും പ്രതിഷേധക്കാര് പറഞ്ഞു.
‘ഭരണഘടനയുടെ ബലത്തില് ഞങ്ങള് മാര്ച്ചു ചെയ്യു’മെന്ന് മുദ്രാവാക്യമുയര്ത്തിയാണ് വിദ്യാര്ത്ഥികള് പ്രകടനം നടത്തിയത്.
മാര്ച്ചിന് പൊലീസ് നേരത്തെ അനുവാദം നിരസിച്ചിരുന്നു. മാര്ച്ച് തുടങ്ങുമ്പോള് പ്രതിഷേധക്കാരെ തടയാനായി സര്വകലാശാലയ്ക്ക് പുറത്ത് സേനയെ വിന്യസിക്കുകയും ബാരിക്കേഡുകള് വെക്കുകയും ചെയ്തിരുന്നു. പ്രതിഷേധ മാര്ച്ചുമായി എത്തിയ വിദ്യാര്ത്ഥികള്ക്ക് നേരെ പൊലിസ് ലാത്തിവീശിയടുക്കുകയായിരുന്നു. ലാത്തിച്ചാര്ജില് നിരവധി വിദ്യാര്ത്ഥികള്ക്ക് പരുക്കേറ്റു.
പരുക്കേറ്റ വിദ്യാര്ത്ഥികളെ സര്വകലാശാലയ്ക്കടുത്തുള്ള ഹോളി ഫാമിലി ആശുപത്രിയില് പ്രവേശിപ്പിച്ചു.
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…