ഉപയോക്താക്കളുടെ മേൽ വൻബാധ്യത വരുത്തുന്ന രീതിയിൽ സ്മാർട് മീറ്ററുകൾ സ്ഥാപിക്കാൻ കെഎസ്ഇബിയുടെ നീക്കം.ഇതിനെതിരെ ഇടതുസംഘടനകൾ ഉൾപ്പടെ രംഗത്തെത്തി. ഇപ്പോഴത്തെ തീരുമാനമനുസരിച്ച് സ്മാർട് മീറ്ററുകൾ സ്ഥാപിച്ചാൽ ഒരു ഉപഭോക്താവിന് 9000 രൂപ വരെ മുടക്കേണ്ടിവരും. പദ്ധതി നടപ്പാക്കാൻ വൈദ്യുതി ബോർഡിലെ വിതരണവിഭാഗം ഡയറക്ടർക്ക് വ്യക്തിതാല്പര്യമുണ്ടെന്ന് സിഐടിയു യൂണിയൻ ആരോപിച്ചു.വിശദചർച്ചകൾക്ക് ശേഷമേ പദ്ധതി നടപ്പാക്കാവൂ എന്ന് ചൂണ്ടിക്കാട്ടി സംഘടനകൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനോട് എതിർപ്പില്ലെങ്കിലും വൈദ്യുതി ബോർഡ് മാനേജ്മെന്റിന്റെ ഇപ്പോഴത്തെ നീക്കം വൻബാധ്യത വരുത്തുമെന്നാണ് സംഘടനകളുടെ മുന്നറിയിപ്പ്.പ്രീപെയ്ഡ് മീറ്റർ സ്ഥാപിക്കുന്നതിന് ഒരു ഉപയോക്താവിന് 9000 രൂപ മുടക്കേണ്ടിവരുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ ചോദ്യത്തിന് ഉത്തരം നൽകിയിട്ടുണ്ട്. ബോർഡിന് 7830 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നും. ഈ ചെലവ് കുറയ്ക്കാനാകുമെന്നാണ് സംഘടനകളുടെ വാദം.
പദ്ധതിക്കായി റൂറൽ ഇലക്ട്രിഫിക്കേഷൻകോർപറേഷനുമായി ധാരാണ പത്രം ഒപ്പിടുന്നതിന് മുന്നോടിയായി ഊർജവകുപ്പ് സെക്രറിയുംജീവനക്കാരുടെസംഘടനാനേതാക്കളുമായുള്ള ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. അതേസമയം പദ്ധതിയുമായി മുന്നോട്ടുപോകുന്നതിൽ വിതരണ വിഭാഗം ഡയറക്ടർക്ക്വ്യക്തിതാല്പര്യമുണ്ടെന്ന് ബോർഡിലെ ഏക അംഗീകൃത യൂണിയനായ കെഎസ്ഇബി വർക്കേഴ്സ്അസോസിയേഷനും ആരോപിക്കുന്നു. സമൂഹ മാധ്യമത്തിലൂടെയാണ് ഈ പരസ്യപ്രതികരണം. മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. വിശദമായ ചർച്ചകൾക്കു ശേഷമേ പദ്ധതി നടപ്പാക്കാവൂ എന്നാവശ്യപ്പെട്ട് സിഐടിയു നേതാവ് എളമരം കരിം ,എഐടിയുസിയുടെ കെ.പി. രാജേന്ദ്രൻ, ഐഎൻടിയുസിയുടെ ആർ. ചന്ദ്രശേഖരൻ എന്നിവർ ഒരുമിച്ച് മുഖ്യമന്ത്രിക്ക് കത്തു നൽകി.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…