കാന്‍പൂര്‍: അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ ചിത്രവുമായി തപാല്‍ സ്റ്റാമ്പ് പുറത്തിറങ്ങിയത് വന്‍ വിവാദമായി. ഇന്ത്യന്‍ തപാല്‍ വകുപ്പ് നടപ്പിലാക്കിയ ഒരു പദ്ധതി ഉണ്ടായിരുന്നു. ‘മൈ സ്റ്റാമ്പ്’ എന്നായിരുന്നു അതിന്റെ പേര്. ഇതു പ്രകാരം പൊതുജനങ്ങള്‍ക്ക് സ്വന്തം ചിത്രം പതിപ്പിച്ച സ്റ്റാമ്പ് പുറത്തിറക്കാനുള്ള സൗകര്യം തപാല്‍ വകുപ്പ് നല്‍കിയിരുന്നു. ഇത് തപാല്‍ മേഖലയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കി പൊതുജനങ്ങളോട് അടുപ്പ് നിര്‍ത്താന്‍ വേണ്ടി ഉണ്ടാക്കിയ പദ്ധതിയായിരുന്നു.
വ്യക്തിഗത ചിത്രങ്ങളെക്കൂടാതെ രാജ്യത്തെ പ്രസിദ്ധമായ സ്ഥലങ്ങള്‍, സ്മാരകങ്ങള്‍, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ സ്റ്റാമ്പ് നിര്‍മ്മിക്കാം. 12 സ്റ്റാമ്പുകളടങ്ങിയ ഷീറ്റിന് 300 രൂപയാണ് വില തപാല്‍ വകുപ്പ് ഇതിനായി ഈടാക്കുന്നത്. ഈ സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഛോട്ടാ രാജന്റെ ചിത്രമുള്ള 24 സ്റ്റാമ്പുകള്‍ അടങ്ങിയ രണ്ട് ഷീറ്റുകള്‍ നിര്‍മ്മിക്കപ്പെട്ടത്. ഇതിനായി 600 രൂപയും തപാല്‍ വകുപ്പില്‍ അടച്ചതായി രേഖകളില്‍ കാണുന്നുണ്ട്. എന്നാല്‍ ഇത് ഛോട്ടാ രാജനാണെന്ന് വകുപ്പിലെ പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയാന്‍ പറ്റാതായതാണ് ഇത്തരത്തില്‍ സംഭവിച്ചതെന്ന് അധികാരകള്‍ വ്യക്തമാക്കി.
എന്നാല്‍ ഈ സ്റ്റാമ്പ് പദ്ധതിയുടെ നിയമപ്രകാരം നിയമവിരുദ്ധമായതോ, മറ്റൊരാളെ വ്രണപ്പെടുത്തുന്നതോ, ആയ സ്റ്റാമ്പ് പദ്ധതിയായ മൈ സ്റ്റാമ്പ് പദ്ധതിക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് നിബന്ധന നിലനില്‍ക്കേ ഇത് തപാല്‍ വകുപ്പിന്റെ വീഴ്ചയായാണ് കണക്കാക്കുന്നത്. തപാല്‍വകുപ്പും പോലീസും ഇത് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഏല്പിച്ച വ്യക്തിയെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…