gnn24x7

അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ ചിത്രവുമായി തപാല്‍ സ്റ്റാമ്പ് പുറത്തിറങ്ങി

0
189
gnn24x7

കാന്‍പൂര്‍: അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ ചിത്രവുമായി തപാല്‍ സ്റ്റാമ്പ് പുറത്തിറങ്ങിയത് വന്‍ വിവാദമായി. ഇന്ത്യന്‍ തപാല്‍ വകുപ്പ് നടപ്പിലാക്കിയ ഒരു പദ്ധതി ഉണ്ടായിരുന്നു. ‘മൈ സ്റ്റാമ്പ്’ എന്നായിരുന്നു അതിന്റെ പേര്. ഇതു പ്രകാരം പൊതുജനങ്ങള്‍ക്ക് സ്വന്തം ചിത്രം പതിപ്പിച്ച സ്റ്റാമ്പ് പുറത്തിറക്കാനുള്ള സൗകര്യം തപാല്‍ വകുപ്പ് നല്‍കിയിരുന്നു. ഇത് തപാല്‍ മേഖലയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കി പൊതുജനങ്ങളോട് അടുപ്പ് നിര്‍ത്താന്‍ വേണ്ടി ഉണ്ടാക്കിയ പദ്ധതിയായിരുന്നു.

വ്യക്തിഗത ചിത്രങ്ങളെക്കൂടാതെ രാജ്യത്തെ പ്രസിദ്ധമായ സ്ഥലങ്ങള്‍, സ്മാരകങ്ങള്‍, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ സ്റ്റാമ്പ് നിര്‍മ്മിക്കാം. 12 സ്റ്റാമ്പുകളടങ്ങിയ ഷീറ്റിന് 300 രൂപയാണ് വില തപാല്‍ വകുപ്പ് ഇതിനായി ഈടാക്കുന്നത്. ഈ സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഛോട്ടാ രാജന്റെ ചിത്രമുള്ള 24 സ്റ്റാമ്പുകള്‍ അടങ്ങിയ രണ്ട് ഷീറ്റുകള്‍ നിര്‍മ്മിക്കപ്പെട്ടത്. ഇതിനായി 600 രൂപയും തപാല്‍ വകുപ്പില്‍ അടച്ചതായി രേഖകളില്‍ കാണുന്നുണ്ട്. എന്നാല്‍ ഇത് ഛോട്ടാ രാജനാണെന്ന് വകുപ്പിലെ പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയാന്‍ പറ്റാതായതാണ് ഇത്തരത്തില്‍ സംഭവിച്ചതെന്ന് അധികാരകള്‍ വ്യക്തമാക്കി.

എന്നാല്‍ ഈ സ്റ്റാമ്പ് പദ്ധതിയുടെ നിയമപ്രകാരം നിയമവിരുദ്ധമായതോ, മറ്റൊരാളെ വ്രണപ്പെടുത്തുന്നതോ, ആയ സ്റ്റാമ്പ് പദ്ധതിയായ മൈ സ്റ്റാമ്പ് പദ്ധതിക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് നിബന്ധന നിലനില്‍ക്കേ ഇത് തപാല്‍ വകുപ്പിന്റെ വീഴ്ചയായാണ് കണക്കാക്കുന്നത്. തപാല്‍വകുപ്പും പോലീസും ഇത് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഏല്പിച്ച വ്യക്തിയെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here