gnn24x7

ചൊവ്വാഴ്ച അയര്‍ലണ്ടില്‍ വാക്‌സിനേഷന്‍ നല്‍കി തുടങ്ങുമെന്ന് ലിയോ വരദ്കര്‍

0
235
gnn24x7

അയര്‍ലണ്ട്: ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം അയര്‍ലണ്ടിലും ചൊവ്വാഴ്ച വാക്‌സിനേഷന്‍ നല്‍കാന്‍ ആരംഭിക്കുന്നു. ഇതെക്കുറിച്ച് അയര്‍ലണ്ട് താനൈസ്റ്റ് ലിയോ വരദ്കര്‍ റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കി. അതോടൊപ്പം ചൊവ്വാഴ്ച ആരംഭിക്കാന്‍ പോവുന്ന ഫൈസര്‍ ബയോ ടെക് വാക്‌സിന്‍ പുറത്തിറങ്ങുന്നതോടെ കൂടുതല്‍ ജനങ്ങളില്‍ അത് എത്തിക്കുമെന്നും ജനുവരി ആദ്യം ആഴ്ചയില്‍ തന്നെ 20,000 ത്തോളം ആളുകള്‍ക്ക് നല്‍കാനാണ് അയര്‍ലണ്ട് ലക്ഷ്യമിടുന്നത്.

കൂടുതല്‍ അപകട സാധ്യതയുള്ള പ്രായമായവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കുട്ടികള്‍ എന്നിവര്‍ക്ക് വാക്‌സിനേഷന്‍ എത്തിക്കുന്നതുവരെ ഇപ്പോള്‍ നിലവിലുള്ള ലെവല്‍-5 തുടരുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ന് കാലത്ത് വാക്‌സിനേഷന്റെ പുതിയ വാര്‍ത്തകള്‍ പുറത്തു വിടുന്നതോടൊപ്പം വാക്‌സിനേഷന്‍ അത്യാവശ്യപ്പെട്ട വിഭാഗത്തിന് എത്തുന്നതുവരെ ലോക്ഡൗണ്‍ തുടരുമെന്ന വാര്‍ത്തയും അദ്ദേഹം പുറത്തു വിട്ടിരുന്നു.

എന്നാല്‍ ലെവല്‍-5 ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശരിക്കും അടുത്ത രണ്ട് ദിവസങ്ങളില്‍ മാത്രമാണ് പ്രാബല്യത്തിലുള്ളത്. എന്നാല്‍ അത് ജനുവരി ആദ്യ രണ്ടാഴ്ചകളിലേക്കും നീളാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ക്രിസ്തുമസ് കഴിഞ്ഞതോടെ കോവിഡ് റിപ്പോര്‍ട്ടുകള്‍ വര്‍ദ്ധിക്കാനുള്ള സാഹചര്യം ഉണ്ടെന്നും അതുകൊണ്ട് ലോക്ഡൗണ്‍ ഇളവുകളെപ്പറ്റി ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

വാക്‌സിനേഷന്‍ ഇപ്പോള്‍ ലഭ്യമാവുന്നതുകൊണ്ട് ഐറിഷ് ജനത അശ്രദ്ധരാവരുത്. എല്ലാവരിലും വാക്‌സിനേഷന്‍ എത്തുന്നതുവരെ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടണമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഒരു സുസ്ഥിരമായ അവസ്ഥ കൈവരിക്കുന്നതുവരെ ചിലപ്പോള്‍ ഇത് രണ്ടോ മൂന്നോ ആഴ്ചകളിലേക്ക് തുടരേണ്ടി വന്നേക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here