ന്യൂദല്‍ഹി: കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു. 69കാരിയാണ് മരിച്ചത്. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.
ദല്‍ഹിയിലെ ജനക്പുരി സ്വദേശിയാണിവര്‍. ഇവരുടെ മകനും കൊവിഡ് 19 ഉണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. മകനില്‍ നിന്നാണ് സ്ത്രീയ്ക്ക് വൈറസ് ബാധിച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ജപ്പാന്‍, ജനീവ, ഇറ്റലി എന്നീ ഇടങ്ങളില്‍ യാത്ര ചെയ്ത് വന്നതിന് ശേഷമാണ് മകന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിന് ശേഷമാണ് അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ദല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് സ്ത്രീയ്ക്ക് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം കലബുര്‍ഗി സ്വദേശിയായ 76 കാരന്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മരിച്ചിരുന്നു. മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി യാണ് കഴിഞ്ഞ ദിവസം മരിച്ചത്. സൗദിയില്‍ നിന്നും ഉംറ കഴിഞ്ഞെത്തിയതായിരുന്നു ഇദ്ദേഹം.
80ലധികം പേര്‍ ദല്‍ഹിയില്‍ മാത്രം കൊവിഡ് 19 ബാധമൂലം നിരീക്ഷണത്തിലുണ്ട്.
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…
11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…
ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…