Top News

ആരോഗ്യ ഡേറ്റ കേരളം മാത്രം മറച്ചു വയ്ക്കുന്നു; മൂന്നാം തരംഗത്തെ തടഞ്ഞു നിര്‍ത്താന്‍ ഡേറ്റ വിശകലം ചെയ്യേണ്ടത് അനിവാര്യമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കോവിഡ് ആരോഗ്യ ഡേറ്റ കേരളം മാത്രം മറച്ചു വയ്ക്കുകയാണെന്നും ഡേറ്റ പുറത്തുവന്നാലേ അവ വിശകലനം ചെയ്തു മൂന്നാം തരംഗത്തെ തടഞ്ഞു നിര്‍ത്താന്‍ കഴിയൂ എന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് പ്രതിരോധ സംവിധാനം പരാജയപ്പെട്ടിരിക്കുകയാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങൾ പുനഃസംഘടിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് പ്രതിരോധത്തെ സംബന്ധിച്ച് വിദഗ്ധ സമിതി അംഗങ്ങള്‍ക്കും വിയോജിപ്പുണ്ട്. ആരോഗ്യ വകുപ്പിൽ അമിതമായ ജോലിഭാരമാണ്. മറ്റു വകുപ്പുകളെ യോജിപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ല. ടെസ്റ്റുകൾ കൂട്ടാനും സർക്കാർ തയാറാകുന്നില്ല. ആർടിപിസിആർ ടെസ്റ്റ് കുറവും ആന്റിജൻ ടെസ്റ്റ് കൂടുതലുമാണ്.

മറ്റു സംസ്ഥാനങ്ങൾ പൂർണമായി ആർടിപിസിആർ ടെസ്റ്റ് ചെയ്യുമ്പോൾ കേരളം മാത്രം ഇപ്പോഴും ആന്റിജൻ ടെസ്റ്റിനെ ആശ്രയിക്കുകയാണെന്നും കോവിഡ് വാക്സീൻ വാങ്ങി സ്വകാര്യ ആശുപത്രികള്‍ വഴി വിതരണം ചെയ്യാൻ സർക്കാർ തയാറാകണമെന്നും പ്രതിരോധത്തിലെ പാളിച്ച സര്‍ക്കാർ പരിശോധിക്കണമെന്നും വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് ചില ഉദ്യോഗസ്ഥരെ എല്ലാം ഏല്‍പിച്ച് സർക്കാർ മാറി നിൽക്കുകയാണെന്നും വിമർശിച്ചു.

Sub Editor

Recent Posts

പോർമുഖം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഖം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

5 mins ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

8 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

20 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

22 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago