ന്യൂഡല്‍ഹി: സ്ഥലങ്ങളുടെ വ്യവഹാരങ്ങളിലും മറ്റു ക്രയവിക്രയങ്ങള്‍ക്കും ഏറെ ഫലപ്രദമാവുന്ന രീതിയിലുള്ള സ്ഥലങ്ങളുടെ ഭൗതിക വിതരണത്തിനുള്ള (Physical Distribution) ‘ പ്രോട്ടര്‍ട്ടി കാര്‍ഡ് ‘ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പ്രഖ്യാപിച്ചു. ഭാരത്തിലെ ഉള്‍പ്രദേശങ്ങളില്‍ തങ്ങളുടെ സ്വന്തം വീടിനും സ്ഥലത്തിനും വ്യക്തമായ രേഖകളില്ലാത്ത പാവപ്പെട്ടവര്‍ക്ക് ഈ ‘ പ്രോപ്പര്‍ട്ടി കാര്‍ഡ് ‘ വഴി വലിയ ഗുണങ്ങളാണ് ലഭ്യമാക്കുന്നത്. ലോണ്‍ എടുക്കുന്നതിനും മറ്റു ക്രയവിക്രയങ്ങള്‍ക്കും ആനുകൂല്യങ്ങള്‍, സബ്‌സിഡികള്‍ എന്നിവ ലഭ്യമാവുന്നതിനും ഏറെ ഉപകാരപ്രദമാണ് ‘ പ്രോപ്പര്‍ട്ടി കാര്‍ഡ് ‘.
‘ പ്രോപ്പര്‍ട്ടി കാര്‍ഡ് വഴി ഇപ്പോള്‍ എല്ലാ ഗുണഭോക്താക്കള്‍ക്കും അവരവരുടെ വീടുകളും സ്ഥലങ്ങളും സ്വന്തമായിട്ടുള്ളതിനുള്ള നിയമപരമായ രേഖകളും മറ്റും ഉണ്ടാവും. എന്നാല്‍ ഈ പദ്ധതി ഗ്രാമീണ ഇന്ത്യയെ സ്വാശ്രയത്തിലേക്ക് നയിക്കാന്‍ സഹായിക്കും. ഇത് ആത്മനിര്‍ഭര്‍ ഭാരതത്തിലെ മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണ് ‘ പ്രധാനമന്ത്രി ഇന്ന് നടത്തിയ വീഡിയോ കോഫറന്‍സില്‍ പ്രമേയം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.
ഹരിയാന, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു ലക്ഷം സാധാരണ ജനങ്ങളായ ഗുണഭോക്താക്കള്‍ക്ക് അവരുടെ വീടുകളുടെ നിയമപരമായ രേഖകള്‍ അഥവാ പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ കൈമാറിയതായും അടുത്ത മൂന്ന് നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഓരോ ഗ്രാമത്തിലും ഓരോ സ്വത്തിനും ഇത്തരം പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ പ്രത്യേകം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘ സ്വാതന്ത്ര ഭാരതത്തിന്റെ കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളില്‍ സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഗ്രാമങ്ങളില്‍ സംഭവിച്ചത്. അവിടങ്ങളില്‍ വളരെ അഭൂതപൂര്‍വമായ വികസനം നടന്നിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഗ്രാമീണര്‍ക്ക് ബാങ്ക് അക്കൗണ്ട്, വൈദ്യുതി കണക്ഷന്‍, ടോയ്ലറ്റുകളിലേക്ക് പ്രവേശനം, ഗ്യാസ് കണക്ഷന്‍, പക്ക ഹൗസ്, പൈപ്പ് കുടിവെള്ളം തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിച്ചു. രാജ്യത്തെ എല്ലാ ഗ്രാമങ്ങളെയും ഒപ്റ്റിക്കല്‍ ഫൈബറുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രധാന ജോലിയും അതിവേഗത്തിലാണ് നടക്കുന്നത്, ”പ്രധാനമന്ത്രി പറഞ്ഞു.
ഭാരതത്തിലെ ഓരോ വ്യക്തിക്കും ഭൂമിയുടെയും വീടിന്റെയും ഉടമസ്ഥാവകാശം രാജ്യത്തിന്റെ വികസനത്തിന് വലിയ പങ്കുവഹിക്കുന്നുവെന്ന് മോദി പറഞ്ഞു. ”സ്വത്തിന്റെ രേഖയുണ്ടാകുമ്പോള്‍, പൗരന്മാര്‍ക്ക് ആത്മവിശ്വാസവും നിക്ഷേപത്തിന്റെ പുതിയ വഴികളും തുറക്കുന്നു. സ്വത്ത്, തൊഴില്‍, സ്വയം തൊഴില്‍ വഴികള്‍ എന്നിവയുടെ രേഖകളില്‍ വായ്പ ബാങ്കില്‍ നിന്ന് എളുപ്പത്തില്‍ ലഭിക്കാന്‍ ഈ പ്രോപ്പര്‍ട്ടി കാര്‍ഡ് മതിയാവും. എന്നാല്‍ ഇന്ന് ലോകത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ക്ക് മാത്രമാണ് നിയമപരമായി അവരുടെ സ്വത്തിന്റെ റെക്കോര്‍ഡ് ഉള്ളത്. അതില്ലാത്തവര്‍ക്ക് ഈ പ്രോട്ടര്‍ട്ടി കാര്‍ഡ് ഏറെ പ്രയോജനപ്പെടും. പ്രോപ്പര്‍ട്ടി കാര്‍ഡ് ഗ്രാമവാസികള്‍ക്ക് യാതൊരു തര്‍ക്കവുമില്ലാതെ വസ്തു വാങ്ങാനും വില്‍ക്കാനുമുള്ള വഴി തുറന്നുതരും, ”പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…