Top News

യുഎസ്-ഇറാൻ യുദ്ധം; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടി ട്രംപ്

വാഷിംഗ്ടൺ: ചർച്ചകൾ അവസാനിക്കുന്നത് വരെ ഇറാനുമായുള്ള വെടിനിർത്തൽ നീട്ടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. പാകിസ്ഥാന്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്നും ഇറാൻ ഔദ്യോഗികമായി ഒരു ഏകീകൃത നിർദ്ദേശം മുന്നോട്ടുവെക്കുന്നത് വരെ വെടിനിർത്തൽ തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
രണ്ടാഴ്ച നീണ്ടുനിന്ന വെടിനിർത്തൽ കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് അപ്രതീക്ഷിത നീക്കം. ചർച്ചകൾ പുരോഗമിക്കുമ്പോഴും ഇറാൻ തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള ഉപരോധം തുടരാൻ യുഎസ് സൈന്യത്തിന് ട്രംപ് നിർദ്ദേശം നൽകിയിട്ടുണ്ട്. ചർച്ച പരാജയപ്പെട്ടാൽ ബോംബിംഗ് പുനരാരംഭിക്കുമെന്ന കർശന നിലപാടിലും മാറ്റമില്ല. ഇതിനിടെ, മുതിർന്ന യുഎസ് പ്രതിനിധി സംഘം ചർച്ചകൾക്കായി ഉടൻ പാകിസ്ഥാനിലേക്ക് തിരിക്കും.

റിപ്പോർട്ട്: പി.പി.ചെറിയാൻ

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഹാജർ കുറവ്: വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 അനുമതി റദ്ദാക്കി; അയർലണ്ട് വിടാൻ നിർദേശം

യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…

1 hour ago

കേരളത്തിൽ നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചു; പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവ്

ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്.  അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…

2 hours ago

ഒമാൻ തീരത്ത് കപ്പലിന് നേരയുണ്ടായ അമേരിക്കൻ ആക്രമണം; മൂന്ന് ഇന്ത്യൻ നാവികർക്ക് കൊല്ലപ്പെട്ടു

മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…

2 hours ago

ഫിഫ ലോകകപ്പ് ‘കിക്കോഫ്’: 16 വേദികൾ, 1248 താരങ്ങൾ, 4 പുതിയ രാജ്യങ്ങൾ

രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…

3 hours ago

കേരളത്തിൽ വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് സ്വദേശിയിൽ

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…

21 hours ago

കോൺസുലർ പരാതികൾ അറിയിക്കാം; ഡബ്ലിനിലെ ഇന്ത്യൻ എംബസിയുടെ ‘ഓപ്പൺ ഹൗസ്’ ജൂൺ 17ന്

കോൺസുലർ സേവനങ്ങളുമായി ബന്ധപ്പെട്ട് അയർലണ്ടിലെ ഇന്ത്യൻ പൗരന്മാർ നേരിടുന്ന പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിനായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘ഓപ്പൺ ഹൗസ്’…

24 hours ago